പാർക്കിംഗ് പിഴകൾ ലഭിക്കുന്നില്ല; പിഴ അടപ്പിക്കാൻ  Clamping അടക്കമുള്ള നടപടികൾ നിർദ്ദേശത്തിൽ

നിലവിലുള്ള പിഴ നിയമം കൃത്യസമയത്ത് പിഴ ഈടാക്കുകയോ ബന്ധപ്പെട്ടവരെ കോടതിയിൽ ഹാജരാകുകയോ ചെയ്യുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

നിയമവിരുദ്ധമായ പാർക്കിംഗിനുള്ള പിഴകൾ, നിലവിലെ രീതിയിൽ ഈടാക്കുന്നത് കോടതിയുടെ പുതിയ നിർദേശങ്ങൾക്കനുസൃതമായി രാജ്യവ്യാപകമായി നിർത്തലാക്കും. മോട്ടോർ വാഹന കുറ്റങ്ങളുടെ പിഴ അടയ്ക്കാത്ത ഡ്രൈവർമാർ അവരുടെ വാഹനങ്ങൾക്ക് വീണ്ടും ടാക്സ് അടക്കുന്നതിനോ അല്ലെങ്കിൽ പിഴപ്പണം നൽകുന്നതുവരെ വാഹനം വിൽക്കുന്നതിനോ അനുമതി നൽകില്ല. പിഴ ഈടാക്കുന്നതിനായി വാഹനം Clamp ചെയ്യാനുള്ള അനുമതി നൽകുന്ന നിയമം ഉണ്ടാവും.

ടിവി ലൈസൻസുകൾ അടയ്ക്കാത്തത് ബന്ധപ്പെട്ട വ്യക്തിയുടെ പ്രോപ്പർട്ടി ടാക്സിൽ  “പിഴ” ആയോ  അല്ലെങ്കിൽ സ്വത്ത് നികുതിയോട് ചേർത്തോ ഈടാക്കും.

പുതിയ പരിഷ്ക്കാരങ്ങൾ അനുസരിച്ച്, മോട്ടോർ വാഹന നിയമലംഘനങ്ങൾക്കും ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങൾക്കും പിഴ ഈടാക്കുന്നത് സിവിൽ കടങ്ങളായാണ്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ പിഴ/കുടിശിഖ ഇടാക്കുന്നതിന് സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പടെയുളള നടപടികൾ സ്വീകരിക്കും.

നിലവിലെ പിഴ (പേയ്‌മെന്റ് ആൻഡ് റിക്കവറി) ആക്റ്റ് ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും, നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലുള്ള യുക്തിയെ വിശ്വസിക്കുന്നതായും, പിഴ ഈടാക്കുന്നതു വരെ ബന്ധപ്പെട്ടവരെ ജയിലിൽ അടക്കാതിരിക്കുന്നത് തെറ്റാണെന്നും കോടതി അറിയിച്ചു.

അമിതമായ തിരക്ക് കാരണം ആരെയും ജയിലിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്നും, പലരെയും അറസ്റ്റ് ചെയ്യുന്നത് അവരുടെ പിഴതുക   ഈടാക്കുന്നതിനുള്ള ഒരു മാർഗമായിട്ടായിരുന്നെന്നും,” കോടതി സർവീസ് ചീഫ് എക്സിക്യൂട്ടീവ് ഏഞ്ചെല ഡെന്നിംഗ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: