70 മില്യൺ യൂറോ ചിലവാക്കി പബ്ലിക്  സർവീസ് കാർഡ് (അയർലണ്ടിലെ ആധാർ ) ; സ്വകാര്യത  ഉയർത്തി തർക്കം കോടതിയിലേക്ക്

പബ്ലിക് സർവീസ് കാർഡ് കാരണം ഉണ്ടായ പ്രതിസന്ധി  പരിഹരിക്കാൻ സാമൂഹിക  സംരക്ഷണ  വകുപ്പ് , പബ്ലിക് സർവീസ് പ്രോജക്ടിന്റെ ഭാഗമായി ഏകദേശം 3.2 മില്യൺ ആളുകളുടെ ശേഖരിച്ചു വെച്ചിരിക്കുന്ന  ഡാറ്റ നീക്കം  ചെയ്യണം എന്ന് പറഞ്ഞു  ഡാറ്റാ  കമ്മീഷണർ   കോടതി   മുഖേന നോട്ടീസ്  അയച്ചിരുന്നു.  നോട്ടീസ് അയക്കാനുള്ള കാരണം ഡാറ്റാ സംരക്ഷണ വകുപ്പിന്റെ  പബ്ലിക് സർവീസ് പ്രോജക്ടിന്റെ പഠനത്തിൽ  നിന്നുണ്ടായതാണ് . പഠനത്തിലെ ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു


  നിയമത്തിന്റെ  യാതൊരു പരിരക്ഷയും ഇല്ലാതെ    ഇത്രയും  മനുഷ്യരുടെ ഡാറ്റാ കൈവശം വെച്ചിരിക്കുന്നത് കൊണ്ട് അത് നീക്കം ചെയ്യണമെന്ന് പറയുന്നു .
കൂടാതെ    സർക്കാരിന്റെ  സേവനങ്ങൾക്കു പബ്ലിക് സർവീസ്  കാർഡ്  നിർബന്ധമാക്കുന്നതും    നിയമ വിരുദ്ധമായാണ് ,പിന്നെ  സാമൂഹിക സംരക്ഷണ    വകുപ്പ് കൊടുത്തിരിക്കുന്ന  പ്രൈവസി  കുറിപ്പിൽ    മുഴുവൻ വിവരങ്ങള്ക്കും   പൂർണമായില്ല  എന്നുള്ളതും  ഒരു പോരായ്‌മയായി ചൂണ്ടി കാണിക്കുന്നു ..
ഏറ്റവും പ്രധാനമായി ഏതൊക്കെ സാഹചര്യങ്ങളിലായാണ്    സർക്കാരിന്   മറ്റൊരു   വകുപ്പിന്   നമ്മളുടെ   രേഖകൾ   കൈമാറാൻ പാടുള്ളത് എന്ന്  വ്യക്തമല്ല.  


ഈ   ഡേറ്റകൾ  നീക്കം  ചെയ്യണമെന്ന് പറഞ്ഞു അയച്ച നോട്ടീസ്  സാമൂഹിക സംരക്ഷണ വകുപ്പ് കൈ പറ്റിയിരുന്നു . അതിനെതിരെയാണ്  ഇപ്പോ  സാമൂഹിക സംരക്ഷണ വകുപ്പ് കോടതിയെ സമീപിക്കുന്നത് .

ഇനി വരാനിരിക്കുന്ന ഒരു വലിയ നിയമ   യുദ്ധത്തിന്റെ  തുടക്കം മാത്രമാണ്  ഇത്  . സാമൂഹിക സംരക്ഷണ  വകുപ്പ്  അത് വിട്ടു കൊടുക്കാനും   തയാറല്ല  .   ഇതു  കാരണം സാധാരണ ജനങ്ങളുടെ ജീവിത്തിനോ അവർക്കു കിട്ടുന്ന   ആനുകൂല്യങ്ങൾക്കോ മാറ്റങ്ങൾ   വരാനുള്ള സാധ്യത  തത്ക്കാലം  തെളിഞ്ഞു കാണുന്നില്ല  . പബ്ലിക് സർവീസ് പ്രോജക്ടിന് ഏകദേശം 70  മില്യൺ യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത് 

Share this news

Leave a Reply

%d bloggers like this: