ഞങ്ങൾക്ക് ഉണ്ടായ അനുഭവം ഇനി മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത് – നൈറ്റ്  ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ കാറപകടത്തിൽ മരണമടഞ്ഞ നഴ്‌സിന്റെ സഹോദരി

നൈറ്റ്  ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ ഉണ്ടായ കാറപകടത്തിൽ മരിച്ച കെറി സ്വദേശിനിയും മുൻ ലണ്ടൻ റോസ് മത്സരാർത്ഥിയുമായ നഴ്സിന്റെ ഓർമയ്ക്കായി,  2020 ൽ പ്രത്യേക റോഡ് സുരക്ഷാ അവബോധത്തിനും കരുതലിനും വേണ്ടി പ്രവർത്തിക്കാൻ അവരുടെ കുടുംബം മുൻകൈ എടുത്തു.

2019 ഒക്ടോബർ 2 ന് N-21 Limerick-Killarney റോഡിൽ രാവിലെ 8 മണിക്ക് ,  Castleisland-ൽ നിന്നും അല്പം മാറി Meenleitrim-ൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച്  ഉണ്ടായ അപകടത്തിലാണ്  കെറി ബ്രൗൺ(26)  മരിച്ചത്. ബ്രോസ്‌ന സ്വദേശിയായ മിസ് ബ്രൗൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറി (യുഎച്ച്കെ) യിൽ നിന്ന് നൈറ്റ്  ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക്  കാര് ഓടിച്ചു പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. നൈറ്റ് ഡ്യൂട്ടിയുടെ ആലസ്യത്തിൽ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. 


അന്നേ ദിവസം തന്നെ യു.കെ യിലെ  കാർഡിഫിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു കാർ  ഓടിച്ചു പോയ 23 -കാരിയായ ലൗറി ജോൺസും അപകടത്തിൽ പെട്ട് മരിച്ചിരുന്നു.

ജോലിസമയത്തെ സമ്മർദ്ദവും , നൈറ്റ് ഡ്യൂട്ടിയുടെ ആലസ്യവും അപകട സാധ്യത കൂട്ടുന്ന ഘടകങ്ങളാണ് 


ബ്രൗണിന്റെ  സഹോദരി ആൻഡ്രിയ ഒരു പ്രചരണ പരിപാടി (5 കിലോ മീറ്റർ ഓട്ടവും നടത്തവും) റോഡപകടത്തിൽ മരണമടഞ്ഞ തന്റെ സഹോദരിക്കായി നടത്തുകയും അതുവഴി ജനങ്ങൾക്കും ബന്ധപ്പെട്ട സുരക്ഷ അതോറിറ്റികൾക്കും ഒരു പ്രത്യേക റോഡ് സുരക്ഷാ അവബോധം നൽകുകയും ചെയ്തു.

ഐറിഷ് റോഡുകളിലെ അപകടങ്ങളിൽ  നഷ്ടപ്പെടുന്നത് അപകടത്തിനിരയാകുന്നയാളിന്റെ  ജീവൻ മാത്രമ ല്ലെന്നും അവരുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരുപാട്  ജീവിതങ്ങളാണെന്നും അവർ പറഞ്ഞു.

റോഡ് സുരക്ഷാ അതോറിറ്റി, PARC തുടങ്ങിയവർ നൽകുന്ന റോഡ് സുരക്ഷാ സന്ദേശത്തിനൊപ്പം തങ്ങളുടെ ശബ്ദം കൂടി മുഴക്കാൻ ആഗ്രഹിക്കുന്നുവെന്നും, ഞങ്ങൾക്ക് ഉണ്ടായ അനുഭവം ഇനി മറ്റൊരു കുടുംബത്തിലും ഉണ്ടാകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും, കാരണം അത് തികച്ചും ഭയാനകമാണെന്നും  അവർ പറഞ്ഞു.

കെറി ബ്രൗണിന്റെ സ്മരണയ്ക്കായി, അവരുടെ കുടുംബവും സുഹൃത്തുക്കളും സംഘടിപ്പിച്ച 5 കിലോ മീറ്റർ  ഓട്ട-നടത്ത പരിപാടിയിൽ നിന്നും ലഭിച്ച തുക കെറി മുൻപ് ജോലി ചെയ്തിരുന്ന രണ്ട് ഹോസ്പിറ്റലുകളിലേക്ക് നൽകുമെന്നും അവർ അറിയിച്ചു.

സമൂഹൃ-ആതുര സേവനങ്ങളിൽ വളരെയധികം ആത്മാർഥതയോടെ പ്രവർത്തിച്ചിരുന്ന യുവ നഴ്സിന്റെ  അപകട വാർത്ത അവരെ അറിയുന്ന എല്ലാവരിലും വളരെയധികം വേദനയുളവാക്കിയിരുന്നു.

ബ്രൗണിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരുപാടുപേർ എത്തിച്ചേർന്നിരുന്നു.
ബ്രൗൺ  മികച്ച ഒരു  നഴ്സായിരുന്നുവെന്നും  അവളുടെ ജോലി അവൾ തികച്ചും അർപ്പണബോധത്തോടെ ചെയ്തിരുന്നുവെന്നും” ഒരു അയൽക്കാരൻ പറഞ്ഞു.

2018 നെ അപേക്ഷിച്ച് ഐറിഷ് റോഡുകളിലെ മരണങ്ങൾ കഴിഞ്ഞ വർഷം 4 ശതമാനം വർദ്ധിച്ചു. 1959 മുതലുള്ള കണക്കുകൾ പ്രകാരം 2018 ഏറ്റവും സുരക്ഷിതമായ വർഷമാണ്.
2018-ൽ 142 പേർക്കും കഴിഞ്ഞ (2019) വർഷം 148 പേർക്കും ഐറിഷ് റോഡപകടങ്ങളിൽ  ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

ഈ വർഷം ആദ്യ അഞ്ച് ദിവസത്തിനോടകം തന്നെ രണ്ട് പേർ ഐറിഷ് റോഡപകടങ്ങളിൽ മരണമടഞ്ഞു. Limerick-ലെ Dromkeen-ൽ ശനിയാഴ്ച വൈകുന്നേരം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 50  വയസ്സ് പ്രായമുള്ള ഒരു  മോട്ടോർ സൈക്കിൾ യാത്രക്കാരനാണ് ഏറ്റവുമൊടുവിലായി ജീവൻ നഷ്ടമായത്. 

 

Share this news

Leave a Reply

%d bloggers like this: