ഇന്ന് തുടങ്ങുന്ന അയർലണ്ട് വെസ്റ്റ്‌ ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിൽ വീണ്ടും ചരിത്ര പരീക്ഷണവുമായി ഐസിസി

ക്രിക്കറ്റില്‍ അംപയറിംഗില്‍ കൃത്യത ഉറപ്പിക്കാന്‍ വീണ്ടും പരീക്ഷണവുമായി ഐസിസി. വെസ്റ്റ് ഇന്‍ഡീസ്- അയർലൻഡ്
പരമ്പരയിലും ഫ്രണ്ട് ഫൂട്ട് നോബോള്‍ പരിശോധിക്കുക മൂന്നാം അംപയറായിരിക്കുമെന്ന് ഐസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം വിന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ ടി20-ഏകദിന പരമ്പരകളില്‍ സമാന പരീക്ഷണം നടത്തിയിരുന്നു.വിന്‍ഡീസും അയര്‍ലന്‍ഡും തമ്മില്‍ നടക്കുന്ന മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന- ടി20 പരമ്പരകളില്‍ ഈ പരീക്ഷണം നടത്തും.ഫ്രണ്ട് ഫൂട്ടില്‍ സംശയം തോന്നുന്ന എല്ലാ പന്തും മൂന്നാം അംപയര്‍ പരിശോധിക്കുകയും ഫീല്‍ഡ് അംപയര്‍ക്ക്  നിർദേശങ്ങൾ  നല്‍കുകയും ചെയ്യുമെന്നും ഐസിസിയുടെ കുറിപ്പില്‍ പറയുന്നു.മൂന്നാം അപയര്‍ നിര്‍ദേശിക്കാതെ ഫീല്‍ഡ് അംപയര്‍ നോബോള്‍ വിളിക്കേണ്ടതില്ല എന്ന് ഐസിസി വ്യക്തമാക്കുന്നു.

ഇന്നാണ് വെസ്റ്റ് ഇന്‍ഡീസ്- അയര്‍ലന്‍ഡ് പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഏകദിന പരമ്പരയില്‍ 2016ലാണ് ഫ്രണ്ട് ഫൂട്ട് നോബോളുകള്‍ വിളിക്കാന്‍ മൂന്നാം അംപയറെ ആദ്യമായി ഐസിസി ചുമതലപ്പെടുത്തിയത്. അംപയറിംഗിലെ കൃത്യത ഉറപ്പിക്കാന്‍ ഐപിഎല്ലിലും സമാന പരീക്ഷണം നടത്തുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

Share this news

Leave a Reply

%d bloggers like this: