പുതിയ എനർജി റേറ്റിംഗ്  മാനദണ്ഡങ്ങൾ വീടുകളുടെ നിർമ്മാണ ചിലവിൽ 4% വർദ്ധനവ് ഉണ്ടാക്കും

പുതിയ വീടുകൾക്കുള്ള പുതുക്കിയ എനർജി  റേറ്റിംഗ്  മാനദണ്ഡങ്ങൾ വീടുകളുടെ വില ഉയരാൻ കാരണമായെക്കും എന്ന് റിപ്പോർട്ട്. പുതുക്കിയ സീറോ എനർജി റേറ്റിംഗിനു വേണ്ടി പുതുക്കിയ  മാനദണ്ഡങ്ങൾ ആണ് വീടുകളുടെ നിർമാണ ചിലവ് ഉയർത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2005 -നെ അപേക്ഷിച്ചു പുതിയ വീടുകളിൽ 70 ശതമാനത്തോളം കൂടുതൽ എനർജി ലഭിക്കാൻ   കഴിയുന്നുണ്ട് എന്നും റിപ്പോർട്ട് പറയുന്നു. ഇതു മൂലം പുറത്തു വരുന്ന കാർബൺ എമിഷന്റെ അളവും 70 ശതമാനം കുറഞ്ഞു. കഴിഞ്ഞ നവംബർ  മുതൽ ആണ് പുതിയ മാനദണ്ഡങ്ങൾ നടപ്പിൽ വന്നത്. വീടുകളുടെ വില ഉയരുന്ന സാഹചര്യം കൂടുതൽ വീടുകൾ നിർമ്മിക്കാൻ ഉള്ള പദ്ധതിക്ക് തിരിച്ചടിയാകും എന്ന സംശയവും റിപ്പോർട്ട് പുറത്തു വന്നതോടെ  ഉയരുന്നുണ്ട്.  2012 -നു ശേഷം ആദ്യമായി വീടുകളുടെ വിലയിൽ 1.2 ശതമാനം ഇടിവ് ഉണ്ടായ റിപ്പോർട്ട് കഴിഞ്ഞ ആഴ്ച പുറത്തു വന്നിരുന്നു. 

Share this news

Leave a Reply

%d bloggers like this: