പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ ജോലി ചെയ്തിരുന്ന കുക്ക് വീട്ടിൽ കഞ്ചാവ് വളർത്തിയതിനു പിടിയിൽ

അയർലണ്ട് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഷെഫ് ആയിരുന്നയാൾ വീട്ടിൽ കഞ്ചാവ് വളർത്തിയത്തിനു പിടിയിൽ ആയി.

പ്രശസ്ത ഷെഫ് ആയ ആൽബർട്ട് ഹെയിസു ആണ് വീട്ടിൽ കഞ്ചാവ് വളർത്തിയതിനു ഗാർഡയുടെ പിടിയിൽ ആയത്. കേസിൽ നിലവിൽ കോടതിയിൽ വാദം നടക്കുകയാണ്. പൂർണ വളർച്ച എത്തിയാൽ 4000 യൂറോ വില വരുന്ന കഞ്ചാവ് ചെടികൾ ആണ് ആൽബർട്ട് വളർത്തിയിരുന്നത് എന്ന് ഗാർഡ കോടതിയിൽ അറിയിച്ചു. എന്നാൽ പിടി കൂടുന്ന സമയത്തു 100 യൂറോ പോലും മൂല്യം  ഇല്ലാത്ത ചെടികൾ ആണ് ഗാർഡ പിടിച്ചെടുത്തത് എന്ന് ആൽബർട്ടിനു വേണ്ടി ഹാജരായ സോളിസിറ്റർ ടോണി കോളിയർ കോടതിയിൽ വാദിച്ചു.

കഞ്ചാവ് വലിക്കുന്ന ശീലം ഉണ്ടായിരുന്ന തന്റെ കക്ഷി ഡ്രഗ് വില്പനക്കാരുമായി ബന്ധപെടാൻ താത്പര്യം ഇല്ലാത്തത് കൊണ്ടാണ് സ്വന്തമായി കഞ്ചാവ് വളർത്തിയത് എന്നും സോളിസിസ്റ്റർ കോടതിയിൽ വാദിച്ചു. നിലവിൽ തന്റെ കക്ഷി പുകവലി നിർത്തി എന്നും കോടതി കരുണ കാണിക്കണം എന്നും സോളിസിസ്റ്റർ കോടതിയോട് അപേക്ഷിച്ചു. കോടതിയിൽ വാദം തുടരുകയാണ് നിലവിൽ 

Share this news

Leave a Reply

%d bloggers like this: