അയർലണ്ടിലെ  നികുതി സംവിധാനം ആയാസരഹിതം ;ആഗോള സർവേ

PwC നടത്തിയ ആഗോള സർവേ പ്രകാരം അയർലണ്ടിലെ നികുതി സമ്പ്രദായം യൂറോപ്പിലെ ഏറ്റവും മികച്ചതും ലോകത്തിലെ നാലാം സ്ഥനത്തുമാണ്.

Global league table, കമ്പനികൾ അടയ്ക്കുന്ന നികുതികളുടെ മൊത്തത്തിലുള്ള കണക്കുകൾക്ക് പുറമേ ഇതുമായി ബന്ധപ്പെട്ട ചില സുപ്രധാന കാര്യങ്ങളും പരിശോധനക്ക് വിധേയമാക്കി.

നികുതി അടയ്ക്കുന്നതിന്റെ ആവൃത്തി, ഇലക്ട്രോണിക് റിപ്പോർട്ടിംഗിലൂടെ നികുതി അതോറിറ്റിയുമായി ഇടപഴകുമ്പോഴുളള ലളിതവും സങ്കീർണ്ണതയും, നികുതി അതോറിറ്റിയിൽ നിന്ന് വിൽപ്പന നികുതികൾക്കായോ കോർപ്പറേഷൻ നികുതികൾക്കായോ റീഫണ്ടുകൾ നേടുന്നതിനുള്ള കമ്പനിയുടെ കാര്യക്ഷമത എന്നിവയാണ് പരിശോധിക്കുന്നത്.

Global league table സർവ്വേ പ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അനായാസമായി നികുതി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങളിൽ ഒന്നാമതാണ് അയർലൻഡ്. സ്വിറ്റ്സർലൻഡ്, നെതർലാന്റ്സ്, ലക്സംബർഗ്, യുകെ, ഡെൻമാർക്ക്, ഫിൻ‌ലാൻ‌ഡ്, എസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളെ സർവേയിൽ പുറകിലാക്കിയാണ് അയർലൻഡ് ഈ നേട്ടം കൈവരിച്ചത്.

യൂറോപ്പിനു പുറത്ത് എറ്റവും ലളിതമായ നികുതി വ്യവസ്ഥ ബഹ്‌റൈൻ, ഹോങ്കോംഗ്, ഖത്തർ എന്നീ രാജ്യങ്ങളുടെതാണ്. സ്വകാര്യ മേഖലയിലെ തദ്ദേശീയ കമ്പനികളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. സമീപകാലത്ത് റവന്യൂ വകുപ്പ് ഓൺ‌ലൈൻ സാങ്കേതികവിദ്യയിൽ നടത്തിയ നിക്ഷേപ വർദ്ധനവാണ് സർവ്വെയിൽ രാജ്യത്തെ മുൻനിരയിൽ എത്തിച്ചത്.

സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങൾ ടാക്സ് പേയ്‌മെന്റ് നടത്തുന്നതിനും നികുതി റിട്ടേണുകൾ പാലിക്കുന്നതിനും വർഷത്തിൽ 82 മണിക്കൂർ മുതൽ രണ്ടാഴ്ചക്കാലം വരെ സമയം ചെലവഴിക്കുന്നുള്ളുവെന്നും സർവേ കണ്ടെത്തി. യൂറോപ്യൻ യൂണിയൻ കമ്പനികൾ നികുതി വ്യവസ്ഥകൾ പാലിക്കാൻ എടുക്കുന്നത് ശരാശരി 161 മണിക്കൂറും മറ്റ് ലോകരാജ്യങ്ങൾ എടുക്കുന്നത് ശരാശരി 234 മണിക്കൂറുമാണെന്നും സർവേ ഫലങ്ങൾ പറയുന്നു. തൊഴിൽ, വാണിജ്യ നിരക്കുകൾ ഉൾപ്പെടെ എല്ലാത്തരം നികുതികളും നിറവേറ്റുന്നതിനായി ഐറിഷ് കമ്പനികൾ അതിന്റെ ലാഭത്തിന്റെ വെറും 26% മാത്രമേ നൽകുന്നുള്ളൂവെന്നും സർവേ കണ്ടെത്തി. യൂറോപ്യൻ യൂണിയൻ ശരാശരി 39% ലോകരാജ്യങ്ങൾ 40% നൽകുമ്പോഴാണിത് .

റവന്യൂ വകുപ്പ് സമീപകാലത്തായി സാങ്കേതികവിദ്യയിൽ നടത്തിയ ഗണ്യമായ നിക്ഷേപം നികുതിദായകരിൽ ഭൂരിഭാഗത്തിനും നികുതി റിട്ടേണുകളും പേയ്മെൻറുകളും നൽകുന്നതിന് ഇലക്ട്രോണിക് ഫയലിംഗ് ഉപയോഗപ്പെടുത്താനും നികുതി വകുപ്പുകൾക്ക് നികുതിദായകർക്കനുസൃതമായി കാര്യക്ഷമത വർദ്ധിപ്പിക്കാനും സാധിച്ചതായി PwC tax partner ജോൺ മർഫി അറിയിച്ചു. PAYE തത്സമയ റിപ്പോർട്ടിംഗിനും ഡിവിഡന്റ് വിത്ത്ഹോൾഡിംഗ് ടാക്സിനും വാറ്റിനുമുള്ള തത്സമയ സംവിധാന പദ്ധതികൾ കമ്പനികൾക്ക് കൂടുതൽ നേട്ടങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നികുതി പിരിവ് സംവിധാനങ്ങളിലെ കാര്യക്ഷമത നിക്ഷേപങ്ങൾ ഉയർത്താൻ സഹായിക്കുമെന്നും കൂടുതൽ കാര്യക്ഷമമായ ഒരു നികുതി സമ്പ്രദായം, ബിസിനസ്സ്‌ മേഖലയെ മികച്ചതാക്കുന്നതിന് സഹായിക്കുമെന്നും PwC യുടെ അയർലൻഡ് ടാക്സ് മേധാവി Susan Kilty പറഞ്ഞു. സാമ്പത്തിക വളർച്ചയും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുമെന്നും അദ്ദേഹം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: