‘ബ്രണ്ടൻ’ കൊടുങ്കാറ്റ് അടുക്കുമ്പോൾ 11 കൗണ്ടികൾക്ക് ഓറഞ്ച് മുന്നറിയിപ്പ്

അയർലണ്ടിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് കൊടുങ്കാറ്റ് നീങ്ങുന്ന സാഹചര്യത്തിൽ 11 കൗണ്ടികൾക്ക് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 7 മണി മുതൽ അർദ്ധരാത്രി വരെ Donegal, Galway, Leitrim, Mayo, Sligo  എന്നീ പ്രദേശങ്ങളിൽ  ഓറഞ്ച് അലെർട്ട്  ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് .
Wexford, Clare, Cork, Kerry, Limerick എന്നിവയ്ക്കും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ഈ പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഉയർന്ന നീരുറവ വേലിയേറ്റവും കൊടുങ്കാറ്റും കൂടിച്ചേർന്നതിനാൽ തീരപ്രദേത്ത്‌ വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടെന്നും Met Éireann മുന്നറിയിപ്പ് നൽകി.


മണിക്കൂറിൽ 65 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ എത്തുന്ന തെക്ക് പടിഞ്ഞാറൻ  കാറ്റ് വീശുമെന്നും മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വരെ വേഗതയിലാണ് കൊടുകാറ്റ് വീശുന്നതെന്നും Met Éireann മുന്നറിയിപ്പ് നൽകി.


Dublin, Carlow, Kildare, Kilkenny, Laois, Longford, Louth, Wicklow, Offaly, Westmeath, Meath, Cavan, Monaghan, Roscommon, Tipperary എന്നീ പ്രദേശങ്ങളിൽ  യെല്ലോ  മുന്നറിയിപ്പും നൽകിയിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ 7 മുതൽ അർദ്ധരാത്രി വരെ ജാഗ്രത നിർദ്ദേശം ഉണ്ടായിരിക്കും.

Share this news

Leave a Reply

%d bloggers like this: