മൂന്ന് പതിറ്റാണ്ടിനുശേഷം ഡബ്ലിനിലെ രാത്രികാല കബാബ് ഷോപ്പ് ‘Iskander’ നവീകരണത്തിനായി അടയ്‌ക്കും

28 വർഷത്തോളം രാത്രികാലങ്ങളിൽ ഡബ്ലിനിലെ ജനങ്ങളുടെ വിശപ്പടക്കിയിരുന്ന കബാബ് ഷോപ്പ് നവീകരിച്ച് പുനരാരംഭിക്കുന്നതിനായി അടയ്‌ക്കുന്നു.
1992 മുതൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Dame  street -ലെ ഇസ്‌കാൻഡർ കബാബ് ഹൗസ് ജനുവരി 19 മുതൽ അടച്ചിടും. Aydin കുടുംബം വാങ്ങിയ  ഷോപ്പ് നവീകരിച്ച് ഫെബ്രുവരി പകുതിയോടെ റെസ്റ്റോറന്റായി തുറക്കും.


അലി അയ്ഡിന്റെ പിതാവ് 2000 മുതൽ Iskander -മായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ  കുടുംബം തുർക്കിയിൽ നിന്ന് അയർലണ്ടിലേക്ക് താമസം മാറുകയും ചെയ്തു. 
നഗര കേന്ദ്രത്തിൽ ആരംഭിച്ച ആദ്യത്തെ കബാബ് ഷോപ്പായിരുന്ന Iskander. ഇത്North Africa യുടെയും Middle East ന്റെയും  രുചിക്കൂട്ടുകൾ ജനങ്ങൾക്ക്  പരിചയപ്പെടുത്തി.
പുലർച്ചെ അഞ്ച് മണി വരെ തുറന്നിരിക്കുന്നതിനാൽ രാത്രികാലങ്ങളിൽ നഗരത്തിൽ എത്തുന്ന ആളുകളിൽ കബാബ് കഴിക്കുന്ന ശീലം ആരംഭിക്കുകയും   മറ്റ് പല റെസ്റ്റോറന്റുകളും ഈ പാത  പിന്തുടരുകയും ചെയ്യുന്നു എന്നും അയഡിൻ പറഞ്ഞു. ഷവർമ , ഡോണർ കബാബ് എന്നിവ ഡബ്ലിനിൽ വ്യാപകമായി അറിയപ്പെടാനും ഇത് വഴിയൊരുക്കി. 


ഒരു ദിവസം 1,600 ഓർഡറുകൾ വരെ ലഭിക്കാറുണ്ടെന്നും, ആദ്യകാലങ്ങളിൽ ആളുകൾ അവർ മുമ്പ് കണ്ടിട്ടില്ലാത്ത പുതിയ ഭക്ഷണ രീതിയോട് കൗതുകം പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.


റെസ്റ്റാറന്റിന്റെ അദൃ ഉടമ ഒരു അൾജീരിയൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു, എന്നാൽ ഷോപ്പ് പിന്നീട് ഒരു ഐറിഷുകാരൻ വാങ്ങി. 1990 കളുടെ അവസാനത്തിൽ മറ്റ് കബാബ് ഷോപ്പുകൾ നഗര കേന്ദ്രത്തിന് ചുറ്റും ആരംഭിക്കാൻ തുടങ്ങി. പ്രശസ്തമായ Zaytoon കഫെ ടോപ്പോളിസ്  ഉൾപ്പെടെ 1996 ൽ നിരവധി ഷോപ്പുകൾ പരിസരപ്രദേശങ്ങളിൽ പ്രവർത്തനമാരംഭിച്ചു.


കോളേജിൽ പഠിക്കുന്ന കാലം മുതൽ ഷോപ്പിന്റെ കാര്യങ്ങളിൽ ഏർപ്പെടാൻ വളരെ ഇഷ്ടപ്പെട്ടിരുന്നുവെന്നും മിക്കവാറും എല്ലാ കബാബ് ഷോപ്പുകൾക്കും പുലർച്ചെ വരെ സുരക്ഷയുണ്ടെന്നും, എന്നാൽ ഇതിന്റെ ആവശ്യകത ഇന്നില്ലെന്നും, കാരണം ഉപയോക്താക്കൾ തമ്മിലുള്ള വഴക്കുകളുടെ കഥകൾ കേൾക്കാറുണ്ടായിരുന്നെങ്കിലും ഇന്ന് അവയൊല്ലാം തന്നെ പഴംങ്കഥയാണെന്നും, ആളുകൾ കൂടുതൽ ശാന്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളുടെ മുൻഗണനകൾക്കനുസരിച്ച്  റെസ്റ്റാറന്റിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തുന്നതിലും ഐഡിൻ ​​കുടുംബം അടുത്തിടെ ശ്രദ്ധിച്ചിരുന്നു. ഉച്ചഭക്ഷണത്തിനും  അത്താഴത്തിനുമൊക്കെയായി ഒരുപാടാളുകൾ ആളുകൾ Iskander തിരഞ്ഞെടുത്തു. 
ഞങ്ങൾക്ക് കൂടുതൽ നൂതനമായ ആശയങ്ങളും അപ്‌ഡേറ്റുകളും ആവശ്യമാണ്. ഇസ്‌കാൻഡറിന്റെ   വാതിലുകൾ‌ അടയ്‌ക്കാൻ‌ ഞങ്ങൾ‌ക്ക് താൽ‌പ്പര്യമില്ല,  എന്നാൽ നവീകരണത്തിനായി അടച്ചിടുമ്പോൾ ആളുകളോട് മുൻ‌കൂട്ടി പറയുന്നത് നല്ലതാണെന്ന് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു. പുതിയ റെസ്റ്റോറന്റിനെ ഇനി ഇസ്‌കാൻഡർ എന്ന് വിളിക്കില്ലെന്നും  അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: