ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപണം: ടെസ്‌കോയ്ക്കെതിരെ കേസ് നൽകി ഇന്ത്യൻ വംശജനായ അഭിഭാഷകൻ

യു.കെയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്‌കോയ്‌ക്കെതിരെ ഇന്ത്യൻ വംശജനായ അഭിഭാഷകൻ  ലാലു ഹനുമാൻ   (63) മാനനഷ്ടത്തിന് കേസ് നൽകി. സൂപ്പർമാർക്കററ്റിൽ നിന്നും ചോക്ലേറ്റ് മോഷടിച്ചുവെന്നാരോപിച്ച് ജീവനക്കാർ മോശമായി പെരുമാറിയതിനെ തുടർന്നാണ് ലാലു ഹനുമാൻ   70,000 പൗണ്ട് (91,451 ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയത് .


സെൻട്രൽ ലണ്ടനിലെ ലെ റസ്സൽ സ്‌ക്വയറിലെ  സൂപ്പർമാർക്കറ്റിൽ നിന്നും 1.05 പൗണ്ട് (1.37 ഡോളർ) വിലയുള്ള ചോക്ലേറ്റ് വാങ്ങിയ ഹനുമാൻ പണം നൽകിയ ശേഷം ബിൽ വേസ്റ്റ് ബിന്നിൽ കളഞ്ഞു. പുറത്തേക്കു പോകാനൊരുങ്ങിയ അഭിഭാഷകനെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയും പണമടച്ചില്ലെന്ന് ആരോപിച്ച് ബലമായി കടയിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തു .


അഭിഭാഷകൻ ചോക്ലേറ്റിന് self service- ലൂടെ പണമടച്ചപ്പോൾ ബാർകോഡിലെ  double-swiping ഉപയോഗിച്ചതിലെ അപാകതയാണ് ഇത്തരത്തിലൊരു  ആശയക്കുഴപ്പം ഉണ്ടായതിന് കാരണമെന്ന് ടെസ്‌കോ അറിയിച്ചു.കേസിൽ യുകെ കോടതി ജൂലൈ 21 ന് ഇരുകക്ഷികളുടെയും വാദം കേൾക്കും.

Share this news

Leave a Reply

%d bloggers like this: