ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന എൻറൂട്ട് ഒരുക്കങ്ങൾ പൂർത്തിയായി

 ജീസസ് യൂത്ത് അയർലൻഡ് യുവജനങ്ങൾക്കായി ഒരുക്കുന്ന ഏകദിന സംഗമം റൂട്ടിന് ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 18 ശനിയാഴ്ച ഇഞ്ചിക്കോർ മേരി ഇമാക്യുലേറ്റ് ദേവാലയഹാളിൽ വച്ചാണ് എൻ  റൂട്ട് നടത്തപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസത്തിനും  ജോലിക്കുമായി അടുത്തയിടെ അയർലണ്ടിലേക്ക് കുടിയേറിയവർക്കായിട്ടാണ് എൻറൂട്ട് സംഘടിപ്പിച്ചിരിക്കുന്നത്.

പഠനത്തോടും  ജോലിയോടൊപ്പവും  വിശ്വാസ ചൈതന്യത്തിലൂന്നിയ  ജീവിതശൈലി ക്രമീകരിക്കാൻ യുവ ജനങ്ങളെ സഹായിക്കുന്ന രീതിയിലാണ് എൻ റൂട്ട് ഒരുക്കിയിരിക്കുന്നത്.വിവിധ ക്ലാസുകൾ,  ഷെയറിങ്,  ആരാധന,  വിശുദ്ധ കുർബാന,  പരസ്പരം പരിചയപ്പെടൽ തുടങ്ങിയവ എൻ റൂട്ടിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംഗമം വൈകുന്നേരം സംഗീതനിശയോടെയും  സ്നേഹവിരുന്നോടെയും  സമാപിക്കും

Share this news

Leave a Reply

%d bloggers like this: