ലൂക്കനിൽ സ്കൂളിൽ പോയ 11 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ഡബ്ലിൻ ലൂക്കനിൽ  സ്കൂളിൽ പോകുന്ന വഴിക്ക് പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. മാതാപിതാക്കൾ ശ്രദ്ധിക്കണം എന്ന ഗാർഡ  മുന്നറിയിപ്പുനൽകി.

വെള്ളിയാഴ്ച രാവിലെ ആണ് സംഭവം നടന്നത്. സ്കൂളിൽ പോകുന്ന വഴിക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന ഒരാൾ   പെൺകുട്ടിയെ കാറിൽ കയറാൻ നിർബന്ധിക്കുകയായിരുന്നു.കറുത്ത നിറത്തിൽ ഉള്ള കാറിൽ ആണ് അയാൾ ഉപയോഗിച്ചത് പെൺകുട്ടി അപകട സാധ്യത മനസ്സിലാക്കി അടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

ഗാർഡ കേസെടുത്ത് അന്വേഷിച്ചുവരുന്നു. കാറിനെ കുറിച്ചോ തട്ടികൊണ്ടു പോകലിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭിക്കുക ആണെങ്കിൽ ഗാർഡയെ അറിയിക്കണം. 

Share this news

Leave a Reply

%d bloggers like this: