അയർലണ്ടിൽ Mumps (മുണ്ടിനീര്) വർദ്ധിക്കുന്നു ;  HSE ജാഗ്രത നിർദേശം

HPSC ( Health Protection Surveillance Centre ) -യിൽ  കഴിഞ്ഞയാഴ്ച 132 Mumps (മുണ്ടിനീര്) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കോളജുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്ക് Mumps-നെതിരായുള്ള വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ HSE -മുന്നറിയിപ്പ് നൽകി.ഒരു ദശകത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന പ്രതിവാരകണക്കാണിതെന്നും HSE പറഞ്ഞു.


2019 ഒരാഴ്ചയിൽ120 കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുകയുണ്ടായി. 2009ലും ഇത്തരത്തിൽ ഒരാഴ്ചയിൽ നിരവധി കേസുകൾ റിപ്പോർട്ട്‌ ചെയ്യപെട്ടിട്ടുണ്ട്. 2020 ന്റെ ആദ്യ ആഴ്ചയിൽ തന്നെ 62 കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഇവയിൽ അധികവും രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലാണ്. 2019 ൽ രാജ്യത്താകമാനം 2,500 Mumps കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2018 ൽ ഇത് 573, 2017 ൽ 291, 2016 ൽ 488, 2015 ൽ 2014, 2014 ൽ 742 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 

ചുമ, തുമ്മൽ, ഉമിനീരുമായി നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ Mumps  പടരാമെന്നും പനി, തലവേദന, വേദനയേറിയ വീർത്ത ഉമിനീർ ഗ്രന്ഥികൾ എന്നിവയാണ് ലക്ഷണങ്ങളെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും HSE അറിയിച്ചു.

2019 മെയിൽ Mumps രോഗികളുടെ എണ്ണം ഉയർന്നെങ്കിലും വേനൽക്കാലത്ത് ഇത് കുറയുകയും ചെയ്തു. സെപ്റ്റംബറിൽ Mumps രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചു.
വിദ്യാർത്ഥികൾ കോളേജുകളിലേക്കും സർവകലാശാലകളിലേക്കും മടങ്ങാൻ തുടങ്ങുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം പടർന്നുപിടിക്കുന്ന Mumps-നെതിരായുള്ള ബോധവൽക്കരണം നൽകാൻ സ്കൂളുകൾ, കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സർവ്വകലാശാലകൾ എന്നിവയ്ക്ക് HSE നിർദ്ദേശം നൽകി.

 മുണ്ടിനീര്  രോഗബാധയെ തുടർന്ന് ആശുപത്രികളിൽ എത്തുന്നവരിൽ അധികവും15-24 വയസ് പ്രായമുള്ളവരാണ്. രോഗികളുടെ ശരാശരി പ്രായം 20 വയസ്സാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

2001ലും 2002ലും MMR വാക്സിൻ എടുത്തവരുടെ എണ്ണം വളരെ  കുറവാണെന്നും HSE- വക്താവ് പറഞ്ഞു.2002ൽ രോഗപ്രതിരോധ കുത്തിവയ്പ്പ് എടുത്ത 24 മാസം പ്രായമുള്ള കുട്ടികളുടെ എണ്ണം 75% ആയിരുന്നു (നിലവിലെ 19 വയസ് പ്രായമുള്ളവർ).Mumps രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് ഇതും ഒരു കാരണമായിരുന്നുവെന്നും HSE- വക്താവ് അറിയിച്ചു.


അയർലണ്ടിലെ 15 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ആളുകളിൽ വലിയൊരു വിഭാഗം  Mumps-നെതിരെയുള്ള മുൻകരുതലുകൾ സ്വീകരിക്കാത്തവരാണ്. Mumps വാക്‌സിൻ എടുക്കാതിരിക്കുകയോ അല്ലെങ്കിൽ ഒരു ഡോസ് മാത്രം എടുക്കുകയോ ചെയ്യുന്നത് രോഗം പടർന്നു പിടിക്കുന്നതിന് കാരണമായെന്നും Dr Kevin Kelleher (HSE Assistant national director of public health) പറഞ്ഞു. Mumps പരിരക്ഷ നേടുന്നതിന് കുറഞ്ഞത് രണ്ട് ഡോസെങ്കിലും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: