അയർലണ്ടിലെ അധ്യാപകർ ഫെബ്രുവരി 4 -ന് പണിമുടക്കും ; ക്ലാസുകൾ മുടങ്ങും

ഫെബ്രുവരി 4-ന് ഏകദിന പണിമുടക്കിന് ആഹ്വാനം ചെയ്ത് അയർലണ്ടിലെ ടീച്ചേഴ്സ് യൂണിയൻ(TUl). പണിമുടക്ക് പൂർണ്ണമായിരിക്കുമെന്നും, അതിനാൽ അന്നേദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുമെന്നും ടി.യു.ഐ. അറിയിച്ചു.
ശമ്പള തുല്യതയുമായി ബന്ധപ്പെട്ട് ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലണ്ട് (ടി.യു.ഐ) അംഗങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ള സമരത്തിന് പിന്തുണയുണ്ടായിരിക്കില്ലെന്ന് അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്‌സ് ഓഫ് അയർലണ്ട്(എ.എസ്.ടി.ഐ) അറിയിച്ചു.

സ്കൂളുകൾ, കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിലായി 19,000 ത്തോളം വരുന്ന TUl അംഗങ്ങൾ പണിമുടക്കുന്നതിലൂടെ, ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടേണ്ടതായി വരുമെന്നും TUI പ്രസിഡന്റ് സീമസ് ലഹാർട്ട് പറഞ്ഞു.

സെക്കൻഡറി സ്കൂൾ അധ്യാപകർ അവരുടെ കരിയറിന്റെ ആദ്യ 10 വർഷങ്ങളിൽ, മാന്ദ്യകാലഘട്ടത്തിന് മുൻമ്പ് ലഭിച്ചിരുന്നതിനേക്കാൾ 10%-ന്റ കുറഞ്ഞ ശമ്പളമാണ് ഇപ്പോഴും വാങ്ങുന്നതെന്ന് യൂണിയൻ നേതൃത്വം പറഞ്ഞു.
പണിമുടക്കിൽ പങ്കെടുക്കാത്ത എഎസ്ടിഐ അംഗങ്ങളോട്, ഒന്നിൽ കൂടുതൽ യൂണിയനുകൾ ഉള്ള ജോലിസ്ഥലങ്ങളിലെ ട്രേഡ് യൂണിയൻ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിച്ചാൽ മതിയെന്നും അറിയിച്ചു.

രാജ്യത്തുടനീളമുള്ള പല സ്കൂളുകളും ഫെബ്രുവരി 4 ന് അടയ്ക്കാൻ നിർബന്ധിതമാകും. വിദ്യാഭ്യാസ മേഖലയെ വ്യാവസായികവൽക്കരിക്കുന്ന നടപടി  ബോർഡ് ഓഫ് മാനേജ്മെന്റുകൾ അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: