അണ്ടർ 19 – ക്രിക്കറ്റ് വേൾഡ് കപ്പ്; പാകിസ്താനെ 10 വിക്കറ്റിന്   തോൽപിച്ച് ഇന്ത്യ ഫൈനലിൽ 

സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന  അണ്ടർ 19 – ക്രിക്കറ്റ് വേൾഡ് കപ്പ് സെമിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യൻ ടീം ഫൈനലിൽ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാൻ 43.1 ഓവറിൽ 172 റണ്ണിന് എല്ലാവരും പുറത്തായി. പാകിസ്താന്റെ മൂന്ന് പേർക്കാണ് റൺസിൽ രണ്ടക്കം തികയ്ക്കാൻ കഴിഞ്ഞത്.

ഇന്ത്യയ്ക്കായി വൈ. ജെയ്സ്വാളും ( 105- 8×4, 4×6), ഡി. സക്‌സേനയും(59  – 6×4, 0x6 ) ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 176 റൺസ് നേടി വിജയം ഉറപ്പിച്ചു.

99 റൺസ് ഉള്ളപ്പോൾ അവസാന പന്ത് സിക്സ് പറത്തിയാണ്  ജെയ്സ്വാൾ ഇന്ത്യൻ വിജയം  ഗംഭീരമാക്കിയത് .

അടുത്ത ഞായറാഴ്ചയാണ് ഫൈനൽ. വ്യാഴാഴ്ച നടക്കുന്ന ന്യൂസിലാൻഡും ബംഗ്ലദേശും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയികളെയാവും ഇന്ത്യ നേരിടുക.

Share this news

Leave a Reply

%d bloggers like this: