ചൈ​ന​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് നി​രോ​ധ​നം ലു​ഫ്താ​ൻ​സ നീ​ട്ടി

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു മ​ര​ണ​സം​ഖ്യ ചൈ​ന​യി​ൽ ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​രോ​ധ​നം ലു​ഫ്താ​ൻ​സ നീ​ട്ടി.

ജ​ർ​മ​ൻ എ​യ​ർ​ലൈ​നാ​യ ലു​ഫ്താ​ൻ​സ​യും സ​ബ്സി​ഡ​യ​റി​ക​ളാ​യ സ്വി​സ് എ​യ​ർ​ലൈ​ൻ​സും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും ചൈ​ന​യി​ലേ​ക്കു​ള്ള​തും തി​രി​ച്ചു​ള്ള​തു​മാ​യ എ​ല്ലാ സ​ർ​വീ​സു​ക​ളും ഫെ​ബ്രു​വ​രി ഒ​ന്പ​തു വ​രെ നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ബീ​ജിം​ഗ് ഷാ​ങ്ഹാ​യ് എ​ന്നീ ന​ഗ​ര​ങ്ങ​ൾ വ​ഴി​യു​ള്ള സ​ർ​വീ​സു​ക​ൾ ഇ​പ്പോ​ൾ ഫെ​ബ്രു​വ​രി 29 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. നാ​ൻ​ജി​ങ്, ഷെ​ന്യാ​ങ്, ക്വി​ങ്ദോ എ​ന്നി​വി​ട​ങ്ങ​ൾ വ​ഴി​യു​ള്ള​ത് മാ​ർ​ച്ച് 28 വ​രെ​യും നി​ർ​ത്തി​വ​ച്ചു.

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണ് മു​ഖ്യ​മെ​ന്ന് അ​ധി​കൃ​ത​ർ. ഹോ​ങ്കോം​ഗ് വ​ഴി​യു​ള്ള സ​ർ​വീ​സു​ക​ൾ​ക്ക് നി​ല​വി​ൽ ത​ട​സ​മി​ല്ല.

ജ​ർ​മ​നി, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ആ​ഴ്ച​യി​ൽ 54 സ​ർ​വീ​സു​ക​ളാ​ണ് ലു​ഫ്താ​ൻ​സ​യും സ​ബ്സി​ഡ​യ​റി​ക​ളും കൂ​ടി ചൈ​ന വ​ഴി ന​ട​ത്തി​വ​രു​ന്ന​ത്. ഹോ​ങ്കോം​ഗി​ലേ​ക്ക് 19 സ​ർ​വീ​സു​ക​ളു​മു​ണ്ട്

വാർത്തകൾ ലഭിക്കാൻ ദയവായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തു ഫോളോ ചെയ്യൂ
 https://www.facebook.com/rosemalayalamofficial/

വാർത്തകൾ വാട്ട്സ് ആപ്പിൽ ലഭിക്കാൻ ദയവായി  റോസ് മലയാളം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരൂ
https://chat.whatsapp.com/GmHYKeKNtOe8jRqwNMNmwc

Share this news

Leave a Reply

%d bloggers like this: