തെരഞ്ഞെടുപ്പ് കാറ്റ് കൊണ്ടുപോകുമെന്ന് ആശങ്ക

അയർലൻഡ് പൊതുതെരഞ്ഞെടുപ്പ് ദിവസമായ ശനിയാഴ്ച കനത്ത മഴയും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. Storm Ciara -എന്ന് പേരിട്ടിരിക്കുന്ന  കൊടുങ്കാറ്റാണ് അയർലൻഡിൽ ഈ വാരാന്ത്യത്തിൽ എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെ വരെയുള്ള വരണ്ട കാലാവസ്ഥക്കു  ശേഷം കനത്ത മഴയും കനത്ത കൊടുങ്കാറ്റും ഉണ്ടാകുമെന്നാണ് പ്രവചനം. ശനിയാഴ്ച രാവിലെ 7 മണി മുതൽ വൈകീട്ട് 10 മണി വരെയാണ് തെരഞ്ഞെടുപ്പ്.വോട്ടെണ്ണൽ  ദിനമായ ഞായറാഴ്ച കാറ്റും മഴയും തുടരും .യുകെയിൽ ഇപ്പോൾതന്നെ കാറ്റിനെ  കുറിച്ചുള്ള മുന്നറിയിപ്പ് നൽകി കഴിഞ്ഞു. അയർലൻഡിൽ ഇതുവരെ  മുന്നറിയിപ്പ് ഒന്നും നൽകിയിട്ടില്ല.

കാനഡയിൽ നിന്നും നോർത്ത് അറ്റ്ലാന്റിക്കിൽ   നിന്നുമുള്ള തണുത്ത കാറ്റുകൾ അടുത്ത ആഴ്ച അയർലണ്ടിനെ സാരമായി  ബാധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. കനത്ത കാറ്റും വെള്ളപ്പൊക്കത്തിനും      അടുത്ത ആഴ്ച  സാധ്യതയുണ്ട് എന്നും വിദഗ്ധർ അറിയിച്ചു 

Share this news

Leave a Reply

%d bloggers like this: