മാന്യമായ വേതനത്തിനായി ഡബ്ലിനിൽ ചൈൽഡ് കെയർ ജോലിക്കാരുടെ  സമരം 

ചൈൽഡ് കെയർ സെക്ടറിൽ  ജോലി ചെയ്യുന്ന  നൂറുകണക്കിന് ജീവനക്കാർ ഡബ്ലിനിൽ  സമരവും പ്രകടനവും നടത്തി.മാന്യമായ വേതനത്തിനും സർക്കാരിന്റെ കൂടുതൽ ശ്രദ്ധ ഈ മേഖലയിൽ വേണം എന്ന ആവശ്യവും  ഉന്നയിച്ചാണ് ജീവനക്കാർ  പ്രക്ഷോഭം നടത്തിയത്.

പൊതുജനങ്ങളുടെ കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ നിയോഗിതരായ തങ്ങൾ   തങ്ങളുടെ  കുട്ടികളുടെ കാര്യങ്ങൾ   വേണ്ട വിധത്തിൽ   നോക്കുന്നതിനു  മതിയായ ശമ്പളം ലഭിക്കുന്നില്ല ആരോപണം ഉന്നയിച്ചു ആണ് ഇന്നലെ രാവിലെ 11 30 ന് ഡബ്ലിൻ പാർണ്ണൽ സ്ക്വയറിൽ  നിന്ന് ആരംഭിച്ച റാലി സിറ്റി സെന്റർ കടന്നു മെറിയോൺ   സ്ക്വയറിൽ അവസാനിച്ചു. ചുവന്ന തൊപ്പിയും  ജാക്കറ്റും ടീഷർട്ടും ധരിച്ച് ആയിരുന്നു പ്രകടനം നടത്തിയത്. ഇൻഷുറൻസ് പ്രീമിയം തുക വർദ്ധിച്ചതും തങ്ങളെ കാര്യമായി ബാധിച്ചു എന്ന ജീവനക്കാർ ഉന്നയിച്ചു.

38 ആഴ്ച മാത്രമാണ് തങ്ങൾക്ക് ശമ്പളം ലഭിക്കുന്നത് എന്നും ഇത് ജീവിത ചെലവുകൾക്ക് മതിയാകുന്നില്ല എന്നും ജീവനക്കാർ ആരോപണം ഉന്നയിച്ചു. ആവശ്യം അംഗീകരിച്ചു കിട്ടുന്നത് വരെ സമരം തുടരും എന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. സമരത്തിന് പൊതുജനങ്ങളുടെയും മാതാ പിതാക്കളുടെയും പിന്തുണ സമരക്കാർ അഭ്യർത്ഥിച്ചു. 

Share this news

Leave a Reply

%d bloggers like this: