ഡബ്ലിനിൽ വിദ്യാർത്ഥികൾ നടത്താനിരുന്ന കാലാവസ്ഥാ വ്യതിയാന പ്രതിഷേധത്തിന് ഗാർഡ അനുമതി നിഷേധിച്ചു

ഇന്ന് ഡബ്ലിൻ സിറ്റിസെന്ററിൽ നടത്താനിരുന്ന  കാലാവസ്ഥാ വ്യതിയാന പ്രതിഷേധത്തിന് ഗാർഡ അനുമതി നിഷേധിച്ചു. ഡബ്ലിലെ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. അയർലൻഡ് ഒട്ടാകെ സെക്കൻഡ് ലെവൽ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു ഡബ്ലിനിൽ സമര പരിപാടി നിശ്ചയിച്ചിരുന്നത്.

എന്നാൽ നേരത്തെ നടന്ന സമരങ്ങളിൽ ഉണ്ടായ ചില  പ്രശ്നങ്ങൾ കാരണം ഗാർഡ ഇന്നത്തെ സമരത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. മുതിർന്നവരുടെ വേണ്ടത്ര പങ്കാളിത്തം ഇല്ലാത്തതും അപകടകരമായ റൂട്ട് സമരത്തിനായി തെരഞ്ഞെടുത്തതും  അനുമതി നിഷേധിക്കാൻ കാരണമായി. സമരം നടത്താൻ ഉള്ള അവകാശത്തെ  ബഹുമാനിക്കുന്നു എങ്കിലും പബ്ലിക്കിന്  ദോഷകരമായി  ഉള്ളതും ഹെൽത്ത് ആൻഡ് സേഫ്റ്റിയെ ബാധിക്കുന്നതുമായ  പരിപാടികൾ അനുവദിക്കാനാവില്ല എന്ന നിലപാടാണ് ഗാർഡ കൈക്കൊണ്ടത്.

എന്നാൽ ഇതിനെതിരെ വ്യാപകമായ എതിർപ്പ് വിവിധ വിവിധ തലങ്ങളിൽ നിന്ന് ഉയർന്നു വന്നു. മുൻ പ്രസിഡന്റ് മേരി റോബിൻസൺ ഉൾപ്പെടെയുള്ളവർ വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തെത്തി. സമരം ചെയ്യാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല എന്ന്  മേരി റോബിൻസൺ അഭിപ്രായപ്പെട്ടു.   

Share this news

Leave a Reply

%d bloggers like this: