അയർലൻഡിൽ കൊറോണ വൈറസ് സംശയത്തിൽ  15 പേർ; ഇതുവരെ സ്ഥിതീകരണമില്ല; മാസ്ക് വില്പന വർദ്ധിച്ചു

അയർലൻഡിൽ കൊറോണ വൈറസ് ബാധിതരാണ് എന്നുള്ള സംശയത്തിൽ    നിരീക്ഷണത്തിൽ ഉള്ള  15 പേരുണ്ട് എന്ന് സ്ഥിരീകരിച്ചു. ഇവരുടെ വിവിധ തലത്തിലുള്ള പരിശോധനകൾ നാഷണൽ വൈറസ് റഫറൻസ് ലബോറട്ടറിയിൽ നടന്നുവരികയാണ്. ഇതുവരെ ആരുടെയും രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംശയം ഉള്ള ആളുകളുടെ പരിശോധന ഫലം 24 തൊട്ട് 36 മണിക്കൂറിനുള്ളിൽ അറിയാൻ കഴിയും എന്നാണ് HSE  അവകാശപ്പെടുന്നത്.

ഏതെങ്കിലും വ്യക്തിക്ക് രോഗം ബാധിച്ചതായി മനസ്സിലാക്കിയാൽ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിട്ടുണ്ട് എന്ന് HSE വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മൂവായിരത്തോളം പേഴ്സണൽ പ്രൊട്ടക്ഷൻ പാക്കുകൾ ജീപ്പികൾ വഴിയും  ക്ലിനിക്കുകൾ വഴിയും ആയി അയർലൻഡിൽ വിതരണം ചെയ്തിട്ടുണ്ട് എന്നും വക്താവ് അറിയിച്ചു.കോറൊണ  വൈറസ് ബാധിച്ച ലക്ഷണങ്ങൾ കാണിക്കാൻ 14 ദിവസം വരെ എടുക്കാം .

കഫം, ശാസംമുട്ട്, കടുത്ത പനി    തുടങ്ങിയവയാണ് കൊറോണ വൈറസ് ലക്ഷണങ്ങൾ. കൊറോണ വൈറസ് ബാധിതരുമായി ബന്ധം പുലർത്തിയ ആരെങ്കിലും അയർലൻഡിൽ ഉണ്ടോ എന്നുള്ള കാര്യം പരിശോധിച്ചുവരികയാണ്. കഴിഞ്ഞദിവസം ബ്രിട്ടനിൽ നിന്നുള്ള സംഘത്തോടൊപ്പം മൂന്ന് അയർലണ്ട്     പൗരന്മാരെ ചൈനയിൽനിന്ന് കൊണ്ടുവന്നിരുന്നു.

ലോകാരോഗ്യ സംഘടനക്ക് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രവർത്തികൾ ചെയ്യുന്നതിനുവേണ്ടി സർക്കാർ അഞ്ച് ലക്ഷം യൂറോ അനുവദിച്ചിരുന്നു.   

ഇതേ സമയം ഡബ്ലിനിൽ മാസ്ക് വില്പന വർദ്ധിച്ചു. കൂടുതലും ചൈനീസ്  വംശജരാണ് വാങ്ങുന്നതെന്ന് റിപ്പോർട്ടുകൾ. മാസ്കുകൾ ചൈനയിലേക്ക് അയച്ചു കൊടുക്കുകയാണെന്ന് പലരും പറഞ്ഞതായി മെഡിക്കൽ സ്റ്റോറുകൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: