അനധികൃതമായി സിഗരറ്റ് നിർമാണം: 240 കിലോ പുകയിലയും നിർമ്മാണത്തിനുപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു.

റവന്യൂ ഉദ്യോസ്ഥർ ഡബ്ലിനിൽ   നടത്തിയ തിരച്ചിലിൽ സിഗരറ്റ് നിർമ്മിക്കുന്ന യന്ത്രങ്ങളും 240 കിലോ സംസ്കരിച്ച പുകയിലയും മരക്കട്ടയിൽ ഒളിപ്പിച്ചിരുന്ന നിലയിൽ 60,000 സിഗരറ്റും കണ്ടെത്തി.
  174,000 യൂറോ വിലമതിക്കുന്ന പുകയിലയും സിഗരറ്റുമാണ് പിടിച്ചെടുത്തത്. ഇത് Exchequer-ന് 153,168 യൂറോയുടെ നഷ്ടമുണ്ടാക്കുമെന്ന് റവന്യൂ ഉദ്യോസ്ഥർ പറഞ്ഞു.

തിങ്കളാഴ്ച റോട്ടർഡാമിൽ നിന്ന് ഡബ്ലിൻ തുറമുഖത്ത് എത്തിയ ഒരു കണ്ടെയ്നറിൽ നിന്നും 800,000 സിഗരറ്റുകൾ പിടിച്ചെടുത്തിരുന്നു.അനധികൃത സിഗരറ്റിന്റെ മൂല്യം ഏകദേശം 460,000 യൂറോയാണ്. ഇതിന് സര്‍ക്കാര്‍ ഖജനാവിന്  368,000 യൂറോ നികുതി നഷ്ടമാണ് ഉണ്ടാക്കുക .

അനധികൃത പുകയില ഉൽപന്നങ്ങളുടെ  ഇറക്കുമതി, വിതരണം എന്നിവ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ പിടിച്ചെടുക്കലെന്നും കള്ളക്കടത്ത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ 1800 295 295 – എന്ന നമ്പറിൽ അറിയിക്കണമെന്നും റവന്യൂ ഉദ്യോസ്ഥർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: