തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ ഞായറാഴ്ച അർദ്ധരാത്രിയോടെ നീക്കം ചെയ്തില്ലെങ്കിൽ പിഴയടക്കേണ്ടി വരും

ഇന്ന് അർദ്ധരാത്രിക്ക് മുമ്പ് പോസ്റ്ററുകൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെടുന്ന പൊതുതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളിൽ നിന്നും ഐറിഷ് ലിറ്ററിംഗ് നിയമപ്രകാരം, ഒരു പോസ്റ്ററിന് 150 യൂറോ പിഴ ഈടാക്കും.
പോസ്റ്ററുകൾ പോളിംഗ് ദിവസത്തിന് ശേഷം, ഏഴു ദിവസത്തിനുള്ളിൽ നീക്കംചെയ്യണമെന്നാണ് നിയമം. പ്രാദേശിക അധികാരികളാണ് പിഴ ചുമത്തുന്നത്. കൂടാതെ ലിറ്റർ നിയമലംഘനത്തിന് കേസെടുക്കുകയും ചെയ്യും.
പോളിംഗ് ദിവസത്തിന് 30 ദിവസം മുമ്പോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമോ പോസ്റ്ററുകൾ സ്ഥാപിക്കാൻ കഴിയും. അതായത് കഴിഞ്ഞ ഐറിഷ് പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനുവരി 14 മുതൽ സ്ഥാനാർത്ഥികൾക്ക് അവരുടെ നിയോജകമണ്ഡലങ്ങളിൽ പോസ്റ്റർ പതിക്കാൻ അനുവാദമുണ്ട്.
പോസ്റ്ററുകൾ നീക്കാതെ നിയമം ലംഘിച്ച സ്ഥാനാർത്ഥികളിൽ നിന്നും കഴിഞ്ഞ വർഷം ഡബ്ലിൻ സിറ്റി കൗൺസിൽ 30,000 യൂറോയിൽ കൂടുതൽ പിഴ ഈടാക്കിയിരുന്നു. വളരെ നേരത്തെ പോസ്റ്ററുകൾ ഉപയോഗിച്ച അല്ലെങ്കിൽ പോസ്റ്ററുകൾ നീക്കം ചെയ്യുന്നതിൽ കൂടുതൽ കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ട് 232 ലധികം കേസുകളിൽ പിഴ ഈടാക്കിയതായി പ്രാദേശിക അതോറിറ്റി അറിയിച്ചു.
വിഷ്വൽ കോലാഹലത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ഉള്ള ആശങ്കകൾക്കിടയിൽ രാജ്യത്തുടനീളമുള്ള നിരവധി സ്ഥാനാർത്ഥികൾ “പോസ്റ്റർ രഹിതമായി” പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. പത്ത് തവണ പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയും, ഡബ്ലിനിലെ മുൻ ലോർഡ് മേയറുമായ ക്രിസ്റ്റി ബർക്ക് ഡബ്ലിൻ സെൻട്രലിൽ പോസ്റ്റർ രഹിത കാമ്പെയ്ൻ നടത്തി ശ്രദ്ധേ നേടിയിരുന്നു. 
മുൻ കമ്മ്യൂണിക്കേഷൻസ്, ക്ലൈമറ്റ് ആക്ഷൻ, എൻവയോൺമെന്റ് മന്ത്രി ഡെനിസ് നോട്ടൻ റോസ്കോമൺ-ഗാൽവേയിൽ പോസ്റ്റർ രഹിത പ്രചരണമാണ് ഇത്തവണ നടത്തിയത്. പോസ്റ്ററുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ അഴുകുന്നതിന് നൂറുകണക്കിന് വർഷങ്ങളെടുക്കുമെന്നതുകൊണ്ടാണ് അത് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 
2018-ൽ ക്ലെയർ ബൈർൺ Live/Amárach നടത്തിയ ഒരു സർവേയിൽ 77 ശതമാനം ഐറിഷ് ജനങ്ങളും പോസ്റ്ററുകൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന അഭിപ്രായമാണ് പങ്കുവച്ചത്. Tidy Towns ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നിരവധി പട്ടണങ്ങളിലും മറ്റ് പ്രദേശങ്ങളിലും ഭാഗികമായോ പൂർണ്ണമായതോ ആയ പോസ്റ്റർ നിരോധനം നടപ്പാക്കാൻ ശ്രമിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: