ഒരു ദശാബ്ദത്തിനു ശേഷം അയർലണ്ടിൽ വീണ്ടും റൂബെല്ല സ്ഥിരീകരിച്ചു

ഒരു  ദശാബ്ദത്തിനു ശേഷം  കോർക്കിൽ റുബെല്ല വൈറസ്‌ബാധ സ്ഥിരീകരിച്ചതായി HSE-യും  പൊതുജനാരോഗ്യ വകുപ്പും അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ റുബെല്ലയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.പ്രാദേശികമായി സ്ഥിരീകരിച്ചെങ്കിലും റുബെല്ല കണ്ടെത്തിയ പ്രദേശത്തെക്കുറിച്ച് കൂടുതൽ പ്രതികരണം നടത്താൻ ആരോഗ്യവകുപ്പ് തയ്യാറായില്ല. രോഗം ബാധിച്ച വ്യക്തിയുടെ സ്വകാര്യത പരിരക്ഷിക്കേണ്ട ബാധ്യത ഉള്ളതിനാലാണ് കൂടുതൽ വിവരങ്ങൾ പുറത്തു വിടാത്തതെന്നും HSE പറഞ്ഞു. 

വ്യക്തിയുമായി സമ്പർക്കം പുലർത്തുന്ന എല്ലാർവർക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രോഗം വ്യാപിക്കാതിരിക്കാൻ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

പൊതുജനാരോഗ്യ വകുപ്പ് HSE യുടെ  തെക്കൻ പ്രദേശങ്ങളിലെ  GP-യുമായി ചർച്ചകൾ നടത്തി. വൈറസ്‌ ബാധിത പ്രദേശങ്ങളിലെ നിരീക്ഷണം ശക്തമാക്കാനും 1978 ന് ശേഷം ജനിച്ച (42 വയസ്സിന് താഴെയുള്ള) വാക്സിനേഷൻ എടുക്കാത്ത വ്യക്തികളെ MMR വാക്സിൻ സ്വീകരിക്കാൻ സജ്ജമാക്കാനും HSE GP-കളോട് ആവശ്യപ്പെട്ടു. വാക്സിൻ സൗജന്യമായി ലഭിക്കുമെന്നും HSE അറിയിച്ചു.

MMR വാക്സിൻ ആണ് റുബെല്ലയിൽ നിന്നുമുള്ള ഏറ്റവും മികച്ച സംരക്ഷണ മാർഗമെന്നും HSE സൗത്ത് പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. അഗസ്റ്റിൻ പെരേര പറഞ്ഞു.

പനിയും ത്വക്കിൽ പൊള്ളലുകൾ  ഉണ്ടാകുകയും ചെയുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മൂന്ന് ദിവസംവരെ ഇത് നീണ്ടുനിൽക്കും. 
ഗർഭാവസ്ഥയുടെ തുടക്കത്തിൽ  റുബെല്ല ബാധിക്കുകയാണെങ്കിൽ ഗർഭം അലസുന്നതിനും ഇത് കാരണമാകും.

2009-ലാണ് അയർലണ്ടിൽ അവസാനമായി അക്യൂട്ട് റുബെല്ല കേസ് സ്ഥിരീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: