കൊറോണ വൈറസ് വ്യാപനം:സെന്റ് പാട്രിക്സ് ഡേ പരേഡ് റദ്ദാക്കാൻ നിവേദനം നൽകി

കൊറോണ വൈറസ് ഡബ്ലിനിലേക്കും വ്യാപിക്കാൻ സാധ്യതയേറുന്ന സാഹചര്യത്തിൽ ഈ വർഷത്തെ സെന്റ് പാട്രിക് ഡേ പരേഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിനിലെ ജനങ്ങൾ നിവേദനം നൽകി.

നഗരത്തിലെ ഉത്സവ പരിപാടി റദ്ദാക്കണമെന്ന് സർക്കാരിനോടും HSE-യോടും ജനങ്ങൾ ആവശ്യപ്പെട്ടു.
500,000-ത്തോളം ആളുകൾ പങ്കെടുക്കുന്ന പരേഡിൽ വിദേശികളും പങ്കെടുക്കാറുണ്ട്.

2001-ൽ foot and mouth രോഗത്തെ തുടർന്ന് പരേഡ് റദ്ദാക്കിയിരുന്നു.

സെന്റ് പാട്രിക് ഫെസ്റ്റിവൽ COVID-19 സംബന്ധിച്ച സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പൊതു സുരക്ഷയെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്നും
സെന്റ് പാട്രിക്സ് ഫെസ്റ്റിവൽ വക്താവ്പറഞ്ഞു.

വൈറസ് കൂടുതൽ പടരാതിരിക്കാൻ ഇറ്റലിയിലെ പല പ്രദേശങ്ങളിലെയും പൊതുപരിപാടികൾ റദ്ദാക്കി.
ലോംബാർഡിയയിൽ പൊതു പരിപാടികൾക്കും യാത്രകൾക്കും നിരോധനം ഏർപ്പെടുത്തി. മിലാനിലെ ഗോതിക് കത്തീഡ്രലിൽ സന്ദർശകരെ നിരോധിച്ചു.

ചൈനയിലേക്കുള്ള വിമാനയാത്ര നിയന്ത്രണം മാത്രമേ നിലവിൽ ഇറ്റലിയിൽ ഏർപ്പെടുത്തിയിട്ടുള്ളൂ. യൂറോപ്യൻ രാജ്യങ്ങളിൽ വൈറസ്‌ ഏറ്റവും കൂടുതൽ വ്യാപിച്ചത് ഇറ്റലിയിലാണ്. ഇറ്റലിയിലെ 11 പട്ടണങ്ങളിലാണ് വൈറസ്‌ബാധ ശക്തമായത്.

ലോകമെമ്പാടും ഇപ്പോൾ 80,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഓസ്ട്രിയയിലും ക്രൊയേഷ്യയിലും വൈറസ്‌ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: