ഐറിഷ് ഡിസ്റ്റില്ലേഴ്സ് ആൽക്കഹോൾ ജെൽ സൗജന്യമായി HSE യ്ക്ക് വിതരണം ചെയ്യും

ആൽക്കഹോൾ ജെല്ലിന്റെ ക്ഷാമത്തിന് വിരാമം ഇട്ടു കൊണ്ട് നിർണായകമായ തീരുമാനം എടുത്തു ഐറിഷ് ഡിസ്റ്റിലറിസ് ( ജെയിംസണും ,പോവേഴ്സ് വിസ്‌ക്കിയുടെയും ഉത്പാദകർ ). കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആൽക്കഹോൾ ജെൽ വളരെ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.മിഡ്‌ഡിൽട്ടണിലെ ഡിസ്റ്റില്ലെറിയും കോർക്കിലെ മെർവു ലബോറട്ടറിയും കൂടെ സംയുക്തമായി ചേർന്ന് ആൽക്കഹോൾ ജെൽ വല്യ തോതിൽ നിർമിക്കാനുള്ള സൗകര്യം ഉണ്ട്, അത് ഉപഭോക്താവിലോട്ടു എത്തിക്കാനും വല്യ ബുദ്ധിമുട്ടില്ല . ആൽക്കഹോൾ ജെല്ലിന്റെ ആവശ്യകത അഭൂതപ്പൂർവമായി ഉയർന്ന അളവിൽ ആണ് ഐറിഷ് ഡിസ്റ്റിലറിസ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത് .വല്യ തോതിൽ ആൽക്കഹോൾ ജെൽ സൗജന്യമായി HSEയ്ക്ക് എത്തിച്ചു കൊടുക്കാൻ പറ്റുമെന്ന് ഐറിഷ് ഡിസ്റ്റില്ലേഴ്സ് കൂട്ടിച്ചേർത്തു .എത്രയു പെട്ടെന്ന് തന്നെ ഉത്പ്പാദനം തുടങ്ങുകയും അത് HSEയുടെ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കുമെന്നും ഐറിഷ് ഡിസ്റ്റില്ലേഴ്സ് പറയുന്നു . രാജ്യത്തു ഒരു അടിയന്തിരാവസ്ഥ ഉണ്ടാകുമ്പോൾ എല്ലാവരും അവരുടെ രീതിയിൽ സഹായിക്കുന്നു അതിൽ ഐറിഷ് ഡിസ്റ്റില്ലേഴ്സ് അവരുടെ കർമ്മ മേഖലയിൽ നിന്ന് കൊണ്ട് അവരെ കൊണ്ട് ആകുന്നത് ചെയ്യാൻ ശ്രമിക്കുന്നത് ആരോഗ്യ മേഖലയിൽ ജോലി ചെയുന്ന ആളുകൾക്ക് വല്യ ആശ്വാസമാണ്.

Share this news

Leave a Reply

%d bloggers like this: