അയർലണ്ടിലെ ഏല്ലാ ബാങ്കുകളും മോർട്ടഗേജ് തിരിച്ചടവിനു മൂന്ന് മാസത്തെ അവധി കൊടുക്കും

കൊറോണ വൈറസ് പകർച്ചവ്യാധിയിൽ നിന്ന് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മുൻ കയ്യെടുത്തു ബാങ്കുകളുടെ കൂട്ടായ്മ . മൂന്ന് മാസത്തേക്ക് മോർട്ടഗേജ് വായ്പ എടുത്തവർ പണം തിരിച്ചടിയ്ക്കണ്ട എന്നാണ് തീരുമാനം .പക്ഷേ ഈ മൂന്ന് മാസത്തെ പലിശയിൽ ഇളവുകളില്ല കൂടാതെ കൊണ്ടക്ടലെസ് കാർഡിൽ നിന്ന് പണം ഉപയോഗിക്കാവുന്ന പരിധി 50 യൂറോയുമായി ഉയർത്തിയിരിക്കുന്നു , കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇൻഫെക്ഷൻ കണ്ട്രോൾ ചെയ്യാൻ വളരെ നല്ല തീരുമാനം ആണിത് , ഇതിനു വേണ്ടി എഐബി കൊണ്ടക്ടലെസ് കാർഡിൽ ചാർജ് ചെയ്യുന്ന ഫീസും നിർത്തലാക്കിയിട്ടുണ്ട് . സ്വത്തുക്കൾ തിരിച്ചെടുക്കാനുള്ള നിയമ നടപടികളും മൂന്ന് മാസത്തേക്ക് നിർത്തി വെയ്ക്കാനുള്ള തീരുമാനവും ബാങ്കുകൾ എടുത്തിട്ടുണ്ട് .ബാങ്കുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ബാങ്കിങ് വ്യവസായം മുഴുവനും ചേർന്നൊരു മോർട്ടഗേജ് തിരിച്ചടവ് അവധി കൊടുക്കുന്നത് .

Share this news

Leave a Reply

%d bloggers like this: