ക്ലാമ്പിങ് തടയുന്നതിനായി  ആശുപത്രി ജീവനക്കാരുടെ വാഹനങ്ങൾക്ക് തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തും

മെഡിക്കൽ പ്രൊഫഷണലുകളുടെ  വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും , ക്ലാമ്പിംഗ് തടയുന്നതിനുമായി  തിരിച്ചറിയൽ സംവിധാനങ്ങൾ  ഏർപ്പെടുത്തുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു.

HSE ജീവനക്കാർ കാർ പാർക്കിംഗ് ചാർജുകൾ നൽകണമെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) അറിയിച്ചതിനെ തുടർന്നാണ് കൗൺസിലിൽ നിന്നും റിപ്പോർട്ട്‌ ലഭിച്ചത്.
സ്വകാര്യ കരാറുകാരോട് സ്റ്റാഫ് ക്ലാമ്പിങ് ഒഴിവാക്കാനും സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാക്കാനുമുള്ള നടപടികൾ സ്വീകരിച്ചതായി ഹോസ്പിറ്റലുകൾ  അറിയിച്ചു.

ഓവർടൈം ജോലി ചെയ്യുന്ന മെഡിക്കൽ ജീവനക്കാരുടെ കാറുകൾ ക്ലാമ്പിങ് ചെയ്തതുമായി ബന്ധപ്പെട്ടു നിരവധി കേസുകൾ അടുത്തിടെ റിപ്പോർട്ട്‌ ചെയ്തിരുന്നു.
ആശുപത്രികൾ, ആരോഗ്യവകുപ്പ് ഓഫീസുകൾ, HSE ഓഫീസുകൾ തുടങ്ങിയവയ്ക്ക് ചുറ്റുമുള്ള റോഡുകളിലും തെരുവുകളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിന് മെഡിക്കൽ ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന് ഡബ്ലിൻ സ്ട്രീറ്റ് പാർക്കിംഗ് എൻഫോഴ്‌സ്‌മെന്റ് കരാറുകാരന് ഡബ്ലിൻ സിറ്റി കൗൺസിൽ നിർദേശം നൽകി.

മെഡിക്കൽ പ്രൊഫഷണലുകളുടെയും  ആരോഗ്യമേഖലയിലെ സ്റ്റാഫുകളുടെയും വാഹനങ്ങൾക്ക് തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും, പാർക്കിംങ്ങിൽ മെഡിക്കൽ സ്റ്റാഫുകൾക്ക് മുൻഗണന നൽകുമെന്നും കൗൺസിൽ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: