ഫോബ്‌സിന്റെ അഭിമാനമായ 300 യുവാക്കളുടെ പട്ടിക പുറത്തുവിട്ടു: ആദ്യ മുപ്പതിൽ 6 ഐറിഷ് പൗരൻമാർ

ഫോബ്‌സിന്റെ അഭിമാനമായ 300 യുവാക്കളുടെ പട്ടിക പുറത്തുവിട്ടു: ആദ്യ മുപ്പതിൽ 6 ഐറിഷ് പൗരൻമാർ

യൂറോപ്പിന്റെ  അഭിമാനമായി മാറുന്ന യുവാക്കൾ,സംരംഭകർ, നേതാക്കൾ തുടങ്ങിയവരുടെ പട്ടിക ഫോർബ്സ് പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആറ് ഐറിഷ് പൗരൻമാരുൾപ്പടെ 300 പേരുടെ പട്ടികയാണ് ഫോർബ്സ് പുറത്തുവിട്ടത്.
വർഷം തോറും പ്രസിദ്ധീകരിക്കുന്ന ഫോബ്‌സിന്റെ പട്ടികയിൽ ബിസിനസ്സ്, സാങ്കേതികവിദ്യ, ധനകാര്യം, മാധ്യമം, ആരോഗ്യ സംരക്ഷണം, ശാസ്ത്രം, നയം, സാമൂഹിക സംരംഭകത്വം, കച്ചവടം, കല, വിനോദം എന്നിവയിൽ തനതായ മുന്നേറ്റം സൃഷ്ടിക്കുന്ന ചെറുപ്പക്കാരെയാണ് ഉൾപ്പെടുത്തുന്നത്.

32 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി 300 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിഗണിക്കപ്പെട്ട യുവാക്കളുടെ ശരാശരി പ്രായം 27 ആണ്. പട്ടികയിൽ ഉൾപ്പെട്ടവരിൽ  മൂന്നിൽ രണ്ട് പേരും ബിസിനസ്സുകളുടെയോ ഓർഗനൈസേഷനുകളുടെയോ സ്ഥാപകരോ സഹസ്ഥാപകരോ ആണ്. ഇവരിൽ നിന്നും 500 മില്യൺ യൂറോയിലധികം ധനസഹായ ഫണ്ടിലേക്ക് ലഭിച്ചു.

പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് (17), ചെസ്സ് ഗ്രാൻഡ്മാസ്റ്റർ മാഗ്നസ് കാൾസെൻ (29), ടെന്നീസ് താരം സിമോണ ഹാലെപ് (28), മുങ്ങൽ വിദഗ്ധൻ ടോം ഡെയ്‌ലി (25) എന്നിവരുൾപ്പെടെ നിരവധി പ്രശസ്തർ  ഈ പട്ടികയിൽ ഉൾപ്പെടുന്നു.

പട്ടികയിൽ ഐറിഷ് പൗരൻമാരുടെ എണ്ണം 2019 – നേക്കാൾ കുറഞ്ഞു. 2019-ൽ 8 പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ലോർക്കൺ ഓ കാതെയ്ൻ, റോബർട്ട് ജെയിംസ് ഗബ്രിയേൽ, ഡെബോറ സോമോറിൻ എന്നിവർ സാമൂഹിക സംരംഭകരുടെ വിഭാഗത്തിൽ പട്ടികയിൽ ഉൾപ്പെടുത്തി. കോണർ , റോണൻ ബർക്ക് എന്നിവരെ സാങ്കേതിക വിഭാഗത്തിലും  ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ഗെയിം കമന്ററി താരം ഷോൺ  മക്ക്ലോക്ക്ലിനാണ് പട്ടികയിലുൾപ്പെട്ട ആറാമത്തെ ഐറിഷ് പൗരൻ.

4-ജി ക്യാപിറ്റലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് മിസ്റ്റർ ഓ കാതെയ്ൻ (27). പരമ്പരാഗത ബാങ്കുകളിൽ നിന്ന് ധനസഹായം നേടാൻ കഴിയാത്ത ആഫ്രിക്കയിലെ ചെറുകിട ബിസിനസുകളെ സഹായിക്കുന്ന കമ്പനിയാണിത്.
ഡിസ്പ്ലെക്സിയ രോഗം ബാധിച്ചവർക്കുള്ള ഉപകരണമായ ഹെൽപ്പർബേർഡിന്റെ ഉപഞ്ജാതാവും കമ്പനി സ്ഥാപകനുമാണ് മിസ്റ്റർ ഗബ്രിയേൽ (26).

അംഗീകൃത ഭവന നിർമ്മാണ കമ്പനിയായ Empower the Family-യുടെ എന്ന സ്ഥാപകനാണ് സോമോറിൻ (26).  പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കാൻ അവർ ഒരു സംഘടന രൂപീകരിച്ചു.

കോണർ (26), റോണൻ ബർക്ക് (25) എന്നിവർ ചേർന്ന് സ്ഥാപിച്ച ഇൻസ്ക്രൈബ്, ഓട്ടോമേറ്റഡ് ഡോക്യുമെന്റ് തട്ടിപ്പ് കണ്ടെത്തുന്നതിനുള്ള സംവിധാനമാണ്.

മിസ്റ്റർ മക്ക്ലോക്ക്ലിൻ , അയർലണ്ടിലെ ഏറ്റവും ജനപ്രിയനായ യൂട്യൂബറായി  ഫോർബ്സ് തിരഞ്ഞെടുത്തു.
11 മില്യൺ യൂറോയാണ് ഈ മുപ്പതുകാരൻ കഴിഞ്ഞ വർഷം സമ്പാദിച്ചതെന്നാണ് ഫോബ്‌സ് പുറത്തുവിട്ട കണക്ക്.

Share this news

Leave a Reply

%d bloggers like this: