(ഏപ്രിൽ 2) കോവിഡ്-19; ലോക മരണം 50000 കടന്നു, അയർലണ്ടിൽ 98, ഇന്ത്യയിൽ 66 മരണം

ലോകത്താകെ മറിച്ചവരുടെ എണ്ണം ഇന്നലെ വരെ 51465 ആയി. രോഗബാധിതരുടെ എണ്ണം 1000000 കടന്നു. അയർലണ്ടിൽ ഇന്നലെ 13 പേർ കൂടി മരിച്ചതോടെ ആകെ മരണം 98 ആയി. 402 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 3849 ആയി ഉയർന്നു. ഇന്ത്യയിൽ ഇന്നലെ 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടതോടെ ആകെ മരിച്ചവർ 66 ആയി. 24 മണിക്കൂറിനിടെ 694 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ ആകെ രോഗികൾ 2331 ആയി.

ലോകത്താകെ മരിച്ചവരുടെ മൂന്നിൽ രണ്ടും യൂറോപ്പിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും അധികം ആളുകൾ മരിച്ചത് ഇറ്റലിയിൽ ആണ്. അവിടെ ഇന്നലെ 760 പേർകൂടി മരിച്ചതോടെ ആകെ മരിച്ചവർ 13915 ആയി. മരണസംഖ്യയിൽ രണ്ടാമതുള്ള സ്പെയിനിൽ ഇന്നലെ 950 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണം 10003 ആണ്.

അമേരിക്കയിൽ ഇന്നലെ മാത്രം 1000-ത്തിൽ അധികം പേർ മരിച്ചു. രണ്ടേകാൽ ലക്ഷത്തിലധികം രോഗികളുള്ള ഇവിടെ മരണം 6000 കടന്നു. അരലക്ഷത്തിലധികം രോഗബാധിതരുള്ള ഇറാനിൽ മരണസംഖ്യ 3160 ആയി.
ബെൽജിയത്തിൽ 183 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 1011 ആയി. നെതർലൻഡ്‌സിൽ 166 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1339 ആയി.

Share this news

Leave a Reply

%d bloggers like this: