Covid-19; അയർലണ്ടിൽ 28 ജീവൻ കൂടി പൊലിഞ്ഞു, 500 പുതിയ കേസുകളും, ലോക മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു

അയർലണ്ടിൽ 28 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 263 ആയി. 500 പുതിയ കേസുകൾ ഉൾപ്പെടെ ആകെ രോഗികൾ 6574 ആയി. രോഗ വ്യാപന നിരക്ക് കുറഞ്ഞതായാണ് കാണുന്നത്. മുൻ ആഴ്ചയിൽ 33% ആയിരുന്ന വ്യാപന നിരക്ക് ഒരാഴ്ച പിന്നിട്ടപ്പോൾ 9%-മായി കുറഞ്ഞു. നാഷണൽ പബ്ലിക്ക് ഹെൽത്ത് എമർജൻസി ടീം പുറത്തുവിട്ട കണക്കുകളാണിത്.

ഇന്ത്യയിൽ ഇന്നലെ 33 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണം 214 ആയി കുത്തനെ ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം മരണം 100 കടന്നു. 600 പുതിയ കേസുകൾ ഉൾപ്പെടെ രാജ്യത്തെ ആകെ രോഗികകളുടെ എണ്ണം 6700 കഴിഞ്ഞു. അതേ സമയം കേരളത്തിൽ വൈറസിനെ നിയന്ത്രണ വിധേയമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 8 വിദേശികൾ ഉൾപ്പെടെ 97 പേർ രോഗത്തെ മറികടന്നു. നിലവിൽ 2 മരണവും 357 രോഗികളുമാണ് കേരളത്തിൽ.

ലോകത്താകെ കോവിഡ്‌ ബാധിതർ പതിനഞ്ചര ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം 100000-ത്തോടടുക്കുന്നു. ഏതാനും ദിവസം മരണസംഖ്യ കുറഞ്ഞ ഇറ്റലിയിൽ വ്യാഴാഴ്‌ച വർധിച്ചു. 610 പേർകൂടിയായതോടെ മരണസംഖ്യ 18,279. സ്‌പെയിനിൽ  683 പേർകൂടി മരിച്ച്‌ 15,238 ആയി. മരണസംഖ്യയിൽ സ്‌പെയിനിനെ അമേരിക്ക മറികടന്നു. മരണസംഖ്യ 16,114. ഫ്രാൻസിൽ മരണസംഖ്യ 12,210 ആയി.  ബെൽജിയത്തിൽ 283 പേർകൂടി മരിച്ചു. മരണസംഖ്യ 2523. നെതർലൻഡ്‌സിൽ വ്യാഴാഴ്‌ചത്തെ 148 ഉൾപ്പെടെ  മരണം 2396. ബ്രിട്ടനിൽ മരണസംഖ്യ 7979 ഉം ജർമനിയിയിൽ 2,451 ഉം കടന്നു. 117 പേർകൂടി മരിച്ച ഇറാനിൽ മരണസംഖ്യ 4110 ആയി. ചൈനയിൽ രണ്ട്‌ മരണമാണ്‌ വ്യാഴാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തത്‌. ആകെ മരണസംഖ്യ 3335.

Share this news

Leave a Reply

%d bloggers like this: