വിവാഹം മാറ്റിവെച്ച് വിവാഹ ദിവസം ജോലിക്കെത്തിയ ഡ്രോഹഡ നേഴ്സ്

ഏപ്രിൽ 17-ന് പുതുവസ്ത്രങ്ങൾ അണിഞ്ഞ്  നവവധുവായി വിവാഹവേദിയിൽ എത്തേണ്ടിയിരുന്നവൾ അതിനു പകരം സ്‌ക്രബ്ബുകൾ ധരിച്ച് കോവിഡ് -19 എതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയായി.

ഡ്രോഹഡ ഔവർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ നഴ്സ് മാനേജർ Aisling McGarrell ആണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിവാഹം മാറ്റി വച്ച് ഡ്യൂട്ടിക്ക് എത്തിയത്.  
തനിക്ക് അവധി എടുക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ആ ദിവസവും ജോലി ചെയ്യാനായിരുന്നു എനിക്ക് താല്പര്യമെന്നും വിവാഹ ദിവസം  സഹപ്രവർത്തകർ മനോഹരമായ സമ്മാനങ്ങൾ നൽകിയെന്നും Aisling പറഞ്ഞു.

മധുവിധുവിനായി ദുബായിലേക്കും മാലിദ്വീപിലേക്കും പോകുന്നതിനുമുമ്പ് Aisling പ്രതിശ്രുത വരൻ Mark McBride അവരുടെ ജന്മനാടായ മോണഗനിൽ  വച്ച് ഏപ്രിൽ -17 ന് വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

സേക്രഡ് ഹാർട്ട് ചർച്ചിൽ വച്ചായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.   മോണഗനിലെ ബെസ്മ മൗണ്ടിലെ വീട്ടിൽ വച്ച് വിവാഹസൽക്കാരം നടത്താനും തീരുമാനിച്ചിരുന്നു.

നൂറിൽ കൂടുതൽ ആളുകൾ ഒത്തുചേരാൻ പാടില്ലെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നുവെന്നും പുതിയ വിവാഹതീയതി പകർച്ചവ്യാധിയുടെ നിയന്ത്രണങ്ങൾ എല്ലാം മാറിയതിനുശേഷം മാത്രമേ തീരുമാനിക്കുള്ളുവെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: