ടെസ്ല ഫാക്ടറികൾ അടച്ചു; നിർമ്മാണവും വിപണിയിലെ ലഭ്യതയും നിലച്ചു

ടെസ്ല എല്ലാ ഫാക്ടറികളും താല്‍ക്കാലികമായി അടച്ചു, വാഹനനിര്‍മാണം പൂജ്യത്തില്‍
ഷാംങ്ഹായ് ഫാക്ടറി അടച്ചതിന് കാരണം പാര്‍ട്‌സിന്റെ ലഭ്യതക്കുറവെന്ന് റിപ്പോര്‍ട്ടുകള്‍

ഒടുവില്‍ പെട്ടെന്നൊരു ദിനം ഷാങ്ഹായിലെ ടെസ്ല നിര്‍മാണയൂണിറ്റും അടച്ചു. കൊറോണവൈറസ് പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് കാലിഫോര്‍ണിയയിലെ പ്ലാന്റ് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തനം പുനരാരംഭിച്ച ചൈനയിലെ ഷാംങ്ഹായ് ഫാക്ടറി വീണ്ടും അടച്ചത്. ഇത് ടെസ്ലയുടെ വാഹനനിര്‍മാണം പൂജ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

കാലിഫോര്‍ണിയയിലെ ഫാക്ടറി ഈ മാസം അവസാനത്തോടെ മാത്രമേ തുറക്കാന്‍ സാധ്യതയുള്ളു. ഈ ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ലാത്തതിനാല്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ഷാംങ്ഹായ് ഗിഗാഫാക്ടറിയെ ആശ്രയിക്കുകയായിരുന്നു കമ്പനി. പക്ഷെ ഇപ്പോള്‍ ഈ ഫാക്ടറിയും അടച്ചിടേണ്ടി വന്നിരിക്കുകയാണ്.

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മെയ് ഒന്ന് മുതലുള്ള അഞ്ച് ദിവസങ്ങള്‍ നീണ്ട രാജ്യവ്യാപകമായ അവധിക്കുശേഷം മെയ് ആറ് ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മെയ് ഒമ്പതിനായിരിക്കും ഫാക്ടറി തുറക്കുകയെന്ന അറിയിപ്പ് ടെസ്ലയില്‍ നിന്ന് കിട്ടി. പാര്‍ട്‌സിന്റെ ലഭ്യതക്കുറവാണ് ഇതിന് കാരണമായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ബ്ലൂംബെര്‍ഗിനുള്ള വിശദീകരണത്തില്‍ ടെസ്ല പറഞ്ഞിരിക്കുന്നത് അവധി നീട്ടിയത് പ്ലാന്റിന്റെ സാധാരണയായുള്ള അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെന്നും അതിനായി അവധിദിവസങ്ങള്‍ പ്രയോജനപ്പെടുത്തിയെന്നുമാണ്.

ചൈനയില്‍ കോവിഡ് 19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഷാംങ്ഹായ് ഫാക്ടറി അടച്ചിടേണ്ടിവന്നെങ്കിലും വളരെ പെട്ടെന്നു തന്നെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞിരുന്നു. അതും കാലിഫോര്‍ണിയ ഫാക്ടറി അടയ്ക്കുന്നതിന് മുമ്പേ തന്നെ

Share this news

Leave a Reply

%d bloggers like this: