കോവിഡിനെ അതിജീവിച്ച് നൂറ്റിമൂന്ന് വയസ്സുകാരി

ഡബ്ലിൻ റെസിഡൻഷ്യൽ സെന്ററിൽ കോവിഡ് -19 ന് ചികിത്സയിലായിരുന്ന വയോധിക രോഗമുക്തയായി. ജോസഫൈൻ സിലോ എന്ന നൂറ്റിമൂന്നുവയസ്സുകാരിയാണ് രോഗമുക്തയായത്.

രോഗമുക്തയായ ജോസഫൈൻ ആദ്യം അന്വേഷിച്ചത് ലിപ്സ്റ്റിക്ക് ആയിരുന്നു. തന്റെ മുടി കറുപ്പിക്കുന്നതുൾപ്പെടെയുള്ള സൗന്ദര്യ സംരക്ഷണ കാര്യങ്ങളെ കുറിച്ച് വ്യാകുലയായിരുന്നു ആ നൂറ്റിമൂന്നുകാരി.

കൊറോണ വൈറസ് വളരെ കഠിനമായ അസുഖമല്ലെന്നും ഒരു ചുമ മാത്രമാണ് ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസങ്ങളായി നേഴ്സിംഗ് ഹോമിൽ കഴിയുകയാണ് ജോസഫൈൻ. 70 വയസ്സു കഴിഞ്ഞവരെ കൊക്കൂൺ ചെയ്തിരുന്നതിനാൽ മക്കളെയും കൊച്ചുമക്കളെയും കാണാൻ കഴിയാത്ത വിഷമത്തിലാണ്.

നഴ്സിംഗ് ഹോമിലെ ജീവനക്കാരോടുള്ള നന്ദിയും അവർ അറിയിച്ചു. നൂറ്റിമൂന്നു വയസ്സുകാരിയെ കോവിഡ് രോഗമുക്തയാക്കിയ സന്തോഷത്തിലാണ് നഴ്സിംഗ് ഹോം ജീവനക്കാരും.

Share this news

Leave a Reply

%d bloggers like this: