കോവിഡ് -19: സർക്കാർ ഏറ്റെടുത്ത സ്വകാര്യ ആശുപത്രികളിൽ പലതിലും രോഗികളില്ല

കോവിഡ് -19 മൂലമുണ്ടായ പ്രതിസന്ധിഘട്ടത്തിന്റെ മൂർദ്ധന്യവസ്ഥയിൽ നിൽക്കുമ്പോഴും പകർച്ചവ്യാധി നേരിടുന്നതിനായി സർക്കാർ ഏറ്റെടുത്ത സ്വകാര്യ ആശുപത്രികളിൽ മൂന്നെണ്ണം രോഗികളെ പ്രവേശിപ്പിച്ചില്ലെന്ന് റിപ്പോർട്ട്‌.

ഇരുപതോളം സ്വകാര്യ ആശുപത്രികളിലും രോഗികൾക്കുള്ള പകുതിയോളം ബെഡുകളും ഒഴിഞ്ഞു കിടക്കയാണ്. പ്രതിമാസം 115 ദശലക്ഷം യൂറോയാണ് സർക്കാർ ഈ ഇനത്തിൽ ചിലവാക്കുന്നത്.

77 ബെഡുകളുള്ള കൗണ്ടി വെസ്റ്റ്മീത്തിലെ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റലിൽ 0 % ആണ് രോഗികളുടെ നിരക്ക്. 19 കിടക്കകളുള്ള സ്ലിഗോയിലെ കിംഗ്സ്ബ്രിഡ്ജ് ആശുപത്രിയിലും 50 ലധികം കിടക്കകളുള്ള ബോൺ സെകോർസ് ലിമെറിക്ക് ഹോസ്പിറ്റലിലും ഇതേ സാഹചര്യമാണെന്നും HSE അറിയിച്ചു.
കിംഗ്സ്ബ്രിഡ്ജിലും ബോൺസ് ലിമെറിക്കിലും ഔട്ട്‌പേഷ്യന്റ് കേസുകൾ ഉണ്ടായിരുന്നുവെന്നും HSE പറഞ്ഞു.

ഡബ്ലിനിലെ സാൻട്രിയിലെ സ്പോർട്സ് ആൻഡ് സർജറി ക്ലിനിക്കിൽ ഏപ്രിലിൽ 6% രോഗികൾ ഉണ്ടായിരുന്നു. 44 പേരെ മാത്രമാണ് പരിശോധന നടത്തിയിരുന്നത്. 120 ഡയഗ്നോസ്റ്റിക് പരിശോധനകൾ മാത്രമാണ് ഒരു മാസം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.

ഒക്യുപ്പൻസി നിരക്ക് വർദ്ധിച്ചതായും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) പറഞ്ഞു. ഏപ്രിലിൽ ഒക്യുപെൻസി 36% ആയിരുന്നു. മെയ് മാസത്തിന്റെ തുടക്കത്തിൽ ഇത് 48% ആയി ഉയർന്നു.

സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലിരുന്ന 2,654 രോഗികളെ ഡിസ്ചാർജ് ചെയ്തു. ബോൺ സെക്വർ ഗ്രൂപ്പ്‌ ഓഫ് ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതൽ രോഗികളെ ചികിൽസിച്ചത്. 860 പേർക്കാണ് ഇവിടെ നിന്നും ചികിൽസ ലഭിച്ചത്. ബ്ലാക്ക് റോക്ക് ക്ലിനിക്കിൽ ചികിൽസയിലിരുന്ന 59 പേരെയും കോർക്ക് മാറ്റർ പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിൽസയിലിരുന്ന 57 പേരും ഡിസ്ചാർജ് ചെയ്തു.

സ്വകാര്യ ആശുപത്രികളിൽ മൊത്തം 8,585 പേർക്ക് ചികിത്സ നൽകി. 1,071 പുതിയ ഔട്ട്‌പേഷ്യന്റ്സിനേയും 2,109 റിട്ടേണിംഗ്ഔട്ട്‌പേഷ്യന്റ്സിനേയും ചികിൽസിച്ചു. 7,887 ഡയഗ്നോസിസുകളും നടത്തി.

Share this news

Leave a Reply

%d bloggers like this: