നീണ്ടകാലത്തെ നിയമപോരാട്ടം: നോർത്തേൺ ഐറിഷ്കാരിയായ യുവതിക്കും ബ്രിട്ടീഷുകാരനായ യുവാവിനും യൂറോപ്യൻ യൂണിയൻ പൗരത്വം ലഭിച്ചു

ഇമ്മിഗ്രേഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ പരിഗണിച്ച് നോർത്തേൺ അയർലണ്ടിൽ ജനിച്ച വ്യക്തികൾക്കും യൂറോപ്യൻ യൂണിയൻ പൗരത്വം നൽകുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൗണ്ടി ഡെറിയിലെ മഗെരാഫെൽട്ടിൽ നിന്നുള്ള ദമ്പതിമാരുടെ നീണ്ടകാല നിയമ പോരാട്ടത്തിനൊടുവിലാണ് ഈ വിധി വന്നത്.

ഐറിഷ് പൗരയായ എമ്മ ഡിസൂസയ്ക്ക് യുഎസിൽ ജനിച്ച തന്റെ ഭർത്താവിനോടൊപ്പം വടക്കൻ അയർലണ്ടിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതിനായി നടത്തിയ നിയമപോരട്ടമാണ് വിജയം കണ്ടത്.

എമ്മ ഡിസൂസ ബ്രിട്ടീഷുകാരിയാണെന്നുള്ള വിവരത്തിന്മേൽ ദമ്പതികളുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയം നിരസിച്ചിരുന്നു. എന്നാൽ താൻ ബ്രിട്ടീഷ് പാസ്‌പോർട്ട് ഒരിക്കലും കൈവശം വച്ചിട്ടില്ലെന്ന് യുവതി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

തുടർന്ന് ആഭ്യന്തര മന്ത്രാലയം നിയമങ്ങളിൽ മാറ്റം വരുത്തി. ഇതിനെ തുടർന്നാണ് ഡിസൂസയ്ക്ക് യുകെ റെസിഡൻസി ലഭിച്ചത്. എന്നാൽ ഭാര്യയുടെ ഐറിഷ് പൗരത്വം തുടരും.

ബ്രിട്ടീഷ് പൗരനെന്ന നിലയിൽ ഭർത്താവിന് റെസിഡൻസിക്ക് അപേക്ഷിക്കുകയോ ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ച് ഐറിഷ് പൗരത്വം സ്വീകരിക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം എമ്മ ഡിസൂസയോട് ആവശ്യപ്പെട്ടിരുന്നു .

താൻ ഒരിക്കലും ബ്രിട്ടീഷ് പാസ്‌പോർട്ട് കൈവശം വച്ചിട്ടില്ലെന്നും ബെൽഫാസ്റ്റ് കരാറുമായി ബന്ധപ്പെട്ട നിയമസാധുതകളെയും ചൂണ്ടിക്കാട്ടി എമ്മ ഡിസൂസ ഈ ആവശ്യത്തെ ചോദ്യം ചെയ്തു.

ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിക്കാതെ തന്നെ സ്വയം ഐറിഷ് ആയി പ്രഖ്യാപിക്കാനുള്ള എമ്മ ഡിസൂസയുടെ അവകാശം ശരിവെച്ച ഇമിഗ്രേഷൻ ട്രൈബ്യൂണൽ വിധിക്കെതിരെ കഴിഞ്ഞ ഒക്ടോബറിൽ ആഭ്യന്തര കാര്യാലയം അപ്പീൽ നൽകി.

2015 ജൂലൈയിൽ ബെൽഫാസ്റ്റിൽ വച്ച് വിവാഹം കഴിച്ച എമ്മ ഡിസൂസ ഐറിഷ് പാസ്‌പോർട്ടിനെ അടിസ്ഥാനമാക്കി ഭർത്താവിന്റെ റസിഡൻസ് കാർഡിനായി 2015 ഡിസംബറിൽ തന്നെ അപേക്ഷ നൽകി.

ടെനിസ്റ്റ് സൈമൺ കോവ്‌നിയുടെ സമ്മർദ്ദത്തെ തുടർന്ന് ഉണ്ടായ നിയമഭേദഗതി അനുസരിച്ച് വടക്കൻ അയർലണ്ടിൽ ജനിച്ച എല്ലാ ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരെയും ഇമിഗ്രേഷൻ ആവശ്യങ്ങൾക്കായി യൂറോപ്യൻ യൂണിയൻ പൗരന്മാരായി കണക്കാക്കും. ഈ നിയമഭേദഗതി അടുത്ത വർഷം ജൂൺ വരെ നിലനിൽക്കും.

യൂറോപ്യൻ യൂണിയൻ സെറ്റിൽമെന്റ് സ്കീമിന് കീഴിൽ റെസിഡൻസിക്ക് അപേക്ഷിച്ചാൽ ഡിസൂസയ്ക്ക് UK-യിൽ അനിശ്ചിത കാലത്തേക്ക് തുടരാൻ സാധിക്കും.

കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനത്തിൽ താനും ഭർത്താവും സന്തോഷിക്കുന്നുവെന്നും വടക്കൻ അയർലണ്ടിലുടനീളമുള്ള കുടുംബങ്ങളിൽ ഈ നിയമഭേദഗതി സ്വാധീനം ചെലുത്തുമെന്നും ദമ്പതികൾ പറഞ്ഞു.

അവകാശങ്ങൾ നേടുന്നതിനായി ആരും പൗരത്വം സ്വീകരിക്കാനോ ഉപേക്ഷിക്കാനോ നിർബന്ധിക്കരുതെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: