17,000 അനധികൃത കുടിയേറ്റക്കാർക്ക് സ്ഥിരമായ താമസസ്ഥലം: സർക്കാർതല ചർച്ചകൾ പുരോഗമിക്കുന്നു

അയർലണ്ടിൽ അനധികൃതമായി കുടിയേറി താമസിക്കുന്ന പതിനേഴായിരത്തോളം ആളുകൾക്ക് സ്ഥിരതാമസം ഒരുക്കുന്നതിനുള്ള സർക്കാർതല നടപടികൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്‌.

നിരവധി മാർഗങ്ങളിലൂടെ അനധികൃതമായി അയർലണ്ടിലേക്ക് ആളുകൾ കുടിയേറി പാർക്കുന്നുണ്ട്. താൽക്കാലിക വർക്ക് വിസയിൽ വരുന്നവർക്ക്‌ ഒരു നിശ്ചിത സമയത്തേക്ക് രാജ്യത്ത് തുടരാൻ അർഹതയുണ്ട്. ആ വിസ കാലഹരണപ്പെട്ടതിന് ശേഷവും വളരെക്കാലം ഇവിടെ താമസിക്കുന്നവരുണ്ട്. കടൽമാർഗ്ഗവും കരമാർഗ്ഗവും അനധികൃതമായി ജനങ്ങൾ രാജ്യത്ത് പ്രവേശിക്കുന്നുണ്ട്. സ്റ്റുഡന്റ് വിസയിലും അനധികൃത കുടിയേറ്റം നടക്കുന്നുണ്ട്.

വിമാനത്താവളങ്ങളിൽ പാസ്‌പോർട്ട് നിയന്ത്രണം ഏർപ്പെടുത്തുകയും, ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും അനധികൃത കുടിയേറ്റം ശക്തമായി തന്നെ തുടരുന്നുണ്ട്.

അനധികൃതമായി രാജ്യത്ത് കുടിയേറി താമസിക്കുന്ന 17,000 പേർക്ക് നിയമപരമായ പദവി നൽകാനുള്ള പദ്ധതികളെക്കുറിച്ച് ഫിയന്ന ഫൈൽ, ഫൈൻ ഗെയ്ൽ, ഗ്രീൻ പാർട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും. അനധികൃത കുടിയേറ്റക്കാർക്കായി ഒരു റഗുലറൈസേഷൻ സ്കീം നടപ്പാക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ കരാറുകളൊന്നും രൂപീകരിച്ചിട്ടില്ല. ഈ പദ്ധതി നടപ്പാകുന്നതോടെ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം വിജയപ്രാപ്തിയിലെത്തും.

Share this news

Leave a Reply

%d bloggers like this: