ഡാർട്ട് വിപുലീകരണം : പദ്ധതിയെക്കുറിച്ചു പഠിക്കാൻ 8.8 മില്യൺ യൂറോ യൂറോപ്യൻ യൂണിയൻ ഗ്രാന്റ്

DART (Dublin Area Rapid Transit) റെയിൽ, കിൽ‌ഡെയർ വരെ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ചു പഠിക്കുന്നതിനായി 8.8 മില്യൺ യൂറോയുടെ യൂറോപ്യൻ യൂണിയൻ ഗ്രാന്റ് അയർലൻഡിന് ലഭിക്കും.

ഡാർട്ട് റെയിൽ വിപുലീകരണത്തിനായി 2.2 ബില്യൺ യൂറോയുടെ നിക്ഷേപം നടത്താനാണ് യൂറോപ്യൻ യൂണിയൻ നിശ്ചയിച്ചിട്ടൂള്ളത്. ഇതിലൂടെ 140 പ്രധാന ഗതാഗത പദ്ധതികൾക്ക് പിന്തുണ ലഭിക്കും.

ഗതാഗത മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെ കണക്റ്റിംഗ് യൂറോപ്പ് ഫെസിലിറ്റി (CEF) പദ്ധതി പ്രകാരമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക.

കൂടുതൽ ഗതാഗത മാർഗങ്ങൾ നിർമ്മിക്കുന്നതിനും സുസ്ഥിര ഗതാഗതത്തെ പിന്തുണയ്ക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായാണ് പദ്ധതികൾ രൂപീകരിച്ചിരിക്കുന്നത്.

ഡബ്ലിനിലെ ജനങ്ങൾക്ക് സുസ്ഥിരമായ ഗതാഗത സൗകര്യങ്ങൾ ലഭിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്താനും ഡാർട്ട് വിപുലീകരണത്തിലൂടെ സാധിക്കും.

Share this news

Leave a Reply

%d bloggers like this: