ആശുപത്രികളിൽ ആവശ്യത്തിന് സ്റ്റാഫുകളെ അനുവദിക്കണമെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ

കോവിഡ് -19 വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി ആശുപത്രികളിൽ വേണ്ടത്ര സ്റ്റാഫുകളെ വർദ്ധിപ്പിക്കാതെ ആരോഗ്യവകുപ്പ്. ഈ നടപടി മനുഷ്യത്വരഹിതമാണെന്ന് ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) അറിയിച്ചു.
പകർച്ചവ്യാധിക്കെതിരെ പോരാടുന്ന നഴ്‌സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും   സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഉടൻ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മെയ് അവസാനം വരെ 8,018 ആരോഗ്യപ്രവർത്തകർക്ക് രോഗം  സ്ഥിരീകരിച്ചതായി INMO-യുടെ  കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 4,823 (66%) പേർക്ക് രോഗം പൂർണ്ണമായും ഭേദമായിട്ടില്ല. രോഗബാധിതരായ ആരോഗ്യപ്രവർത്തകരിൽ 1,600 പേർ നഴ്‌സുമാരാണ്.

പകർച്ചവ്യാധി ആരോഗ്യപ്രവർത്തകരിൽ ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. അവരുടെ പ്രവർത്തനങ്ങളെ നിസാരമായിട്ടാണ് സർക്കാരും സമൂഹവും കാണുന്നത്. അവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ (INMO)ജനറൽ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: