യു.കെ യിൽ ആശുപത്രിയിൽ ജോലി ചെയ്ത മലയാളിയ്ക്ക് കുത്തേറ്റു

കൂത്താട്ടുകുളം സ്വദേശിക്ക് യു കെ യിൽ കുത്തേറ്റു. സസെക്സിലെ റോയൽ കൺട്രി ഹോസ്പിറ്റൽ ബ്രൈറ്റണിൽ കേറ്ററിങ് വിഭാഗത്തിൽ ജോലിക്കാരനായ ജോസഫ് ജോർജിനെതിരെയാണ് വധശ്രമം. അദ്ദേഹം ജോലിചെയ്യുന്ന ആശുപത്രിയിൽ വച്ചാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമാല്ലാത്തതിനാൽ പ്രാധമിക ചികിത്സക്ക് ശേഷം ജോർജിനെ സിസ്ചാർജ് ചെയ്തു.

ആക്രമണം നടത്തിയത് 30 കാരനായ യുവാവാണ്. അക്രമണത്തെ തുടർന്ന് ആർമിഡ്‌ പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ജോർജിന്റെ ഭാര്യ ബീന ഇതെ ആശുപത്രിയിലെ നേഴ്സ് ആണ്.
ആശുപത്രിയിലെ ഫാർമസി ക്യാബിൻ തുറക്കാൻ അക്രമി ആവശ്യപ്പെട്ടു. പക്ഷെ അത് തൻ്റെ അധികാര പരിധിയിലല്ലെന്ന ജോർജിൻ്റെ മറുപടി അക്രമിയെ പ്രകോപിപ്പിച്ചു. തുടർന്നാണ് ആക്രമണം ഉണ്ടായത് എന്നാണ് ആശുപത്രിയിലെ ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നത്. പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുുപോയി. പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: