കൊറോണ ബാധിതനായ ഡോ. സയ്യിദ് വഖർ അലി അന്തരിച്ചു, അയർലൻഡിന് നഷ്ടമായത് ആരോഗ്യമേഖലയിലെ നിസ്വാർത്ഥ സേവകനെ

കൊറോണ വൈറസ്‌ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഡോക്ടർ സയ്യിദ് വഖർ അലി അന്തരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച എട്ടാമത്തെ ആരോഗ്യപ്രവർത്തകനാണ് ഡോ. വഖർ അലി

ഡബ്ലിൻ Mater ഹോസ്പിറ്റലിലെ ഡോക്ടർ ആയിരുന്ന വഖർ അലി അതേ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഏപ്രിൽ മുതൽ കോവിഡ്-19 ന്റെ ചികിത്സയിലായിരുന്നു. ഏപ്രിലിൽ വൈറസ്‌ബാധ സ്ഥിരീകരിക്കും വരെ പകർച്ച വ്യാധിയെ തടയാൻ നിസ്വാർത്ഥമായി ഡോക്ടർ പരിശ്രമിച്ചു.

രോഗികളെ പരിചരിക്കുന്നതിൽ പ്രത്യേകിച്ചും ഈ പകർച്ചവ്യാധി ഘട്ടത്തിൽ ആത്മാർത്ഥതയോടെ നിസ്വാർത്ഥമായി പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു ഡോ. അലിയെന്നും, അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അത്യധികം ദുഃഖമുണ്ടെന്നും HSE ചീഫ് എക്‌സിക്യൂട്ടീവ് പോൾ റീഡ് പറഞ്ഞു.

ഡോ. അലിയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഉണ്ടായ വിഷമത്തിൽ പങ്കുചേരുന്നതായി ആശുപത്രി അധികൃതരും ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റ്സ് അസോസിയേഷനും അറിയിച്ചു.

ഡോക്ടർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി വ്യാഴാഴ്ച ഉച്ചയ്ക്ക് അത്യാഹിത വിഭാഗങ്ങളിൽ ഒരു മിനിറ്റ് മൗനം പാലിക്കും.

Share this news

Leave a Reply

%d bloggers like this: