അയർലണ്ട് എയർപോർട്ടുകളിൽ പ്രതിദിനം പറന്നിറങ്ങുന്നത് അയ്യായിരത്തോളം പേർ

വിദേശരാജ്യങ്ങളിൽ നിന്നും അയർലണ്ടിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഈ മാസം അയ്യായിരത്തോളം പേരാണ് അയർലണ്ടിലേ വിവിധ എയർപോർട്ടുകളിൽ പറന്നിറങ്ങിയത്. രാജ്യത്തേക്ക് എത്തുന്ന യാത്രികരിൽ കൂടുതൽ പേരും UK-യിൽ നിന്നുള്ളവരാണ്.

ഡബ്ലിൻ, കോർക്ക്, ഷാനൻ എയർപോർട്ടുകളിൽ ജൂൺ 29 നും ജൂലൈ 19-നുമിടയിൽ 98,946 പേരാണ് അയർലണ്ടിലേക്ക് എത്തിചേർന്നത്. മൂന്ന് വിമാനത്താവളങ്ങളിലുമായി പ്രതിദിനം ശരാശരി 4,700 പേർ എത്തിച്ചേരുന്നുവെന്നാണ് കണക്ക്.

ജൂലൈ മാസത്തിൽ യാത്രികർക്കായുള്ള വ്യോമഗതാഗതം പുനരാരംഭിച്ചിരുന്നു. ഇതിന് ശേഷം അയർലണ്ടിലേക്ക് വരുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്.

UK-യിൽ നിന്നുള്ള യാത്രക്കാരിൽ ഭൂരിഭാഗവും ഡബ്ലിൻ വിമാനത്താവളത്തിലേക്കാണ് എത്തിച്ചേരുന്നത്. 26,000 പേരാണ് ഡബ്ലിനിൽ ഇതുവരെ പറന്നിറങ്ങിയത്. 3,700 യാത്രക്കാർ കോർക്ക് വിമാനത്താവളം വഴിയും 1,900 യാത്രക്കാർ ഷാനൻ വിമാനത്താവളം വഴിയും അയർലണ്ടിലേക്ക് എത്തിച്ചേർന്നുവെന്നാണ് റിപ്പോർട്ട്‌.

Share this news

Leave a Reply

%d bloggers like this: