ജൂനിയർ മിനിസ്റ്റർമാരുടെ ശമ്പളവർദ്ധനവ്: തൊഴിലാളി യൂണിയനുകൾക്ക് പ്രതിഷേധം

സൂപ്പർ ജൂനിയർ മിനിസ്റ്റർമാരുടെ ശമ്പള വർദ്ധനവിനെതിരെ അധ്യാപകർ, ശിശുസംരക്ഷണ ജീവനക്കാർ, ഡോക്ടർമാർ തുടങ്ങിയവരുടെ ഉൾപ്പടെയുള്ള യൂണിയനുകൾ രൂക്ഷമായി പ്രതികരിച്ചു.

നിലവിൽ 124,000 യൂറോ വരുമാനമുള്ള മന്ത്രിമാരുടെ ശമ്പളത്തിൽ 16,288 യൂറോയുടെ വർദ്ധനവ് ഉണ്ടായതാണ് തൊഴിലാളികളിക്കിടയിൽ പ്രതിഷേധത്തിന് കാരണമായത്. കഴിഞ്ഞ സാമ്പത്തിക മാന്ദ്യകാലത്ത് നിരവധി തൊഴിൽ മേഖലകളിൽ ശമ്പള വെട്ടിക്കുറവ് നടത്തിയിരുന്നു.

സൂപ്പർ ജൂനിയർ മന്ത്രിമാർക്കുള്ള ശമ്പള വർദ്ധനവിൽ തൊഴിൽ യൂണിയനുകൾ പ്രതിഷേധത്തിലാണ്. എന്നാൽ ഈ വർദ്ധനവ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സർക്കാരിന്റെ ഉത്തേജക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള നിരവധി നടപടികളുടെ ഭാഗമാണെന്ന് ഫിനാൻസ് മിനിസ്റ്റർ Paschal Donohoe പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: