പകർച്ചവ്യാധിക്കൊപ്പം തൊഴിലില്ലായ്മയും : ഐറീഷ് ജനതയും പ്രതിസന്ധിയിൽ

പകർച്ചവ്യാധിക്കൊപ്പം ലോകത്തെ പിടിച്ചുലക്കുകയാണ് തൊഴിലില്ലായ്മയും. ഇതിൽ നിന്നും വ്യത്യസ്തമല്ല അയർലണ്ടിലെ സ്ഥിതിയും. നിലവിൽ 16.7 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തു വിട്ടത്. തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവരെയും ഉൾപ്പെടുത്തിയുള്ള കണക്കാണിത്. ജൂണിൽ ഇത് 22.5 ശതമാനമായിരുന്നു. ജൂലൈ മാസത്തിൽ തൊഴിൽ ലഭ്യമായവരുടെ എണ്ണം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

15 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 41% പേരും 25 വയസും അതിനു മുകളിലും പ്രായമുള്ള 13.7% പേരും തൊഴിൽ രഹിതരാണെന്ന് ജൂലൈ മാസത്തെ CSO-യുടെ കണക്കുകൾ കാണിക്കുന്നു.

പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്മെന്റ് യുടെ ഗുണം ലഭിക്കാത്ത തൊഴിൽ രഹിതർ 5% ആണ്. PUP 2021 വരെ തുടരുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതേസമയം താൽക്കാലിക വേതന സബ്സിഡി സ്കീം സെപ്റ്റംബർ 1 മുതൽ തൊഴിൽ വേതന സബ്സിഡി സ്കീമിന് പകരമായി നൽകാനും ആലോചിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

വർഷാവസാനത്തോടെ തൊഴിലില്ലായ്മ നിരക്ക് 14 -15 % ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ധനകാര്യ വകുപ്പുമന്ത്രി പാസ്ചൽ ഡൊനോഹോ പറഞ്ഞു.

അവധിക്കാലം ആഘോഷിക്കുന്നതിനായും മറ്റ് അത്യാവശ്യമല്ലാത്ത കാരണങ്ങളാലും വിദേശയാത്ര നടത്തുന്നവരുടെ PUP നിർത്തലാക്കുമെന്ന് മന്ത്രി ഹെതർ ഹംഫ്രീസ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് ഈ വിലക്ക് ബാധകമല്ല.

Share this news

Leave a Reply

%d bloggers like this: