കോവിഡ് ആഘാതം; ബാങ്ക് ഓഫ് അയർലണ്ടിൽ 1400, Aer Lingus 500 ഇത്രയും തസ്തികകളിൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും

കോവിഡ് -19 വ്യാപനം സൃഷ്ടിച്ച ആഘാതം തൊഴിൽ മേഖലയിലും പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ആയിരക്കണക്കിന് ആളുകൾക്കാണ് ഇതുവരെ തൊഴിൽ നഷ്ടമായത്. ഇനിയും നിരവധി പേർക്ക് തൊഴിൽ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ റിപ്പോർട്ട്.

ബാങ്ക് ഓഫ് അയർലൻഡിലെ 1,400-ഓളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന. 669 മില്യൺ യൂറോയുടെ നഷ്ടമാണ് ഈ വർഷം ബാങ്കിനുണ്ടായത്. ബാങ്കിന്റെ ആറുമാസത്തെ പ്രവർത്തന റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

അഞ്ഞൂറോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന് Aer Lingus എയർലൈനും അറിയിച്ചു. പകർച്ചവ്യാധിയെ തുടർന്ന് സർക്കാർ നടപ്പിലാക്കിയ യാത്രാ നിയന്ത്രണങ്ങൾ വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിച്ചു.

316 മില്യൺ യൂറോയുടെ നഷ്ടമാണ് കമ്പനിക്ക് ഈ വർഷം ഉണ്ടായത്. കഴിഞ്ഞ വർഷം ഈ സമയത്ത് 78 മില്യൺ യൂറോയുടെ ലാഭമാണ് കമ്പനിക്കുണ്ടായത്.

Share this news

Leave a Reply

%d bloggers like this: