അപൂർവ്വ ഇനം പറക്കും ഉറമ്പുകൾക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ

ഈ വാരാന്ത്യത്തിൽ വ്യത്യസ്തമായ ഒരിനം ഉറുമ്പുകളുടെ സാന്നിധ്യം അയർലണ്ടിൽ ഉണ്ടാകുമെന്ന് സൂചന. മെറ്റ് ഐറാൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

പറക്കാൻ ശേഷിയുള്ള ഒരിനം ഉറുമ്പുകളുടെ സാന്നിധ്യം അയർലണ്ടിൽ ഉണ്ടായേക്കാം. ഊഷ്മളവും ഈർപ്പമുള്ളതുമായ കാലാവസ്ഥ ഈ പറക്കും ഉറുമ്പുകളുടെ സാന്നിധ്യത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് പറക്കും ഉറുമ്പുകളെ കാണാൻ കഴിയുമെന്നാണ് സൂചന. ഈ പറക്കും ഉറുമ്പുകൾ മനുഷ്യനോ മറ്റ് മൃഗങ്ങൾക്കോ ദോഷകരമല്ല.

ചിറക് മുളച്ച ഉറുമ്പുകൾ ഇണചേരാൻ ആകാശത്തേക്ക് പറക്കുന്നു. ഈ സമയത്താണ് അവയെ ഇത്തരത്തിൽ കൂട്ടമായി കാണുന്നത്.

Share this news

Leave a Reply

%d bloggers like this: