പോർട്ട്ലീഷ് ആശുപത്രി സ്റ്റാഫുകളിൽ കൊറോണ വൈറസ്ബാധ : ജാഗ്രത നിർദ്ദേശം നൽകി ആശുപത്രി അധികൃതർ

അയർലണ്ടിൽ കൊറോണ വ്യാപനം വീണ്ടും ശക്തമാകുന്നുവെന്ന് റിപ്പോർട്ട്. ആരോഗ്യ പ്രവർത്തകരിലും രോഗവ്യാപനം വർധിക്കുന്നതായാണ് സൂചന. പോർട്ട്ലീഷ് ആശുപത്രിയിലെ സ്റ്റാഫുകളിൽ വൈറസ് വ്യാപനം ഉണ്ടായതായാണ് റിപ്പോർട്ട്‌. ആശുപത്രിയിലെ ഒരു സ്റ്റാഫിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച സ്റ്റാഫുമായി പ്രാഥമിക സമ്പർക്കത്തിൽ ഉണ്ടായിരുന്ന 11 സ്റ്റാഫുകളിൽ നിന്നും പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുന്നതുവരെ സ്റ്റാഫുകൾ ഡ്യൂട്ടിയിലേക്ക് മടങ്ങരുതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ പരിശോധന ഫലം വരുന്നതുവരെ സ്റ്റാഫുകളോട് സ്വയം ഒറ്റപ്പെടാനും നിർദ്ദേശിച്ചു.

രോഗം സ്ഥിരീകരിച്ച വ്യക്തി മെഡിക്കൽ സ്റ്റാഫിൽ അംഗമല്ല. അതുകൊണ്ടു തന്നെ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും പേടിക്കേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. റിസപ്ഷൻ ഏരിയ സ്റ്റാഫ്, പോർട്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ പതിനൊന്നു പേരോടാണ് സ്വയം ഒറ്റയപ്പെടാൻ ആശുപത്രി അധികൃതർ നിർദ്ദേശം നൽകിയത്.

Share this news

Leave a Reply

%d bloggers like this: