ബാൽബ്രിഗനിൽ കാർ അഗ്നിക്കിരയായി : ഗാർഡ അന്വേഷണം ആരംഭിച്ചു

നോർത്ത് ഡബ്ലിനിലെ ബാൽ‌ബ്രിഗനിലെ ബ്രെൻ‌മോർ‌ കോടതിക്കു സമീപം കാർ അഗ്നിക്കിരയായി. ഇന്നലെ വൈകുന്നേരമാണ് കാറിന് തീപിടിച്ചത്. ഉടൻ തന്നെ ഡബ്ലിൻ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീയണച്ചു. കൂടുതൽ പരിശോധനകൾക്കായി കാർ വിദഗ്‌ദ്ധരെത്തി നീക്കം ചെയ്തു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചിട്ടുള്ളവർ ബാൽബ്രിഗൻ ഗാർഡ സ്റ്റേഷനിലെ 01 802 0510 എന്ന നമ്പറിലോ 1800 666 111 എന്ന ഗാർഡ കോൺഫിഡൻഷ്യൽ നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളിൽ ഈ പ്രദേശത്ത് നടന്ന ആക്രമണങ്ങളുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നാണ് ഗാർഡയുടെ പ്രാഥമിക നിഗമനം.

Share this news

Leave a Reply

%d bloggers like this: