ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായാണ് മീഹോൾ മാർട്ടിനും ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തുന്നത്. County Down-ലെ Hillsborough Castle-ലിൽ വച്ചാകും കൂടികാഴ്ച്ച.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന റിപ്പോർട്ടുകൾ ശരിയാണെന്ന് UK പ്രധാനമന്ത്രി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കൂടിക്കാഴ്ച്ച നടക്കുന്നുവെന്നത് പ്രധാന്യമർഹിക്കുന്നു.
കോവിഡ് -19 മായി ബന്ധപ്പെട്ട കാര്യങ്ങളാകും ചർച്ചയിലെ പ്രധാന അജണ്ട എന്നാണ് സൂചന. വ്യാപാര കരാറുകൾ, ബ്രെക്‌സിറ്റ്, ഡബ്ലിനും ലണ്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.