മോർട്ട്ഗേജ് എഗ്രിമെന്റുകൾ കുറഞ്ഞിട്ടും വായ്പ നിരക്കുകളിൽ കാര്യമായ വ്യത്യാസമില്ല

ജൂൺ മാസത്തിലെ മോർട്ടഗേജുകളുടെ എണ്ണത്തിൽ വൻതാഴ്‌ച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്‌. 31 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ 490 മില്യൺ യൂറോയിൽ എത്തി നിൽക്കുകയാണ്. മെയ് മാസത്തെ അപേക്ഷിച്ച് വർധനവ് രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിരക്കാണ് ജൂൺ മാസത്തിൽ രേഖപ്പെടുത്തിയത്. 377 മില്യൺ യൂറോയായിരുന്നു ജൂണിൽ.

387 മില്യൺ‌ യൂറോയുടെ പണയ വായ്പകളാണ് ജൂണിൽ‌ അംഗീകരിച്ചത്. സെൻ‌ട്രൽ‌ ബാങ്ക്‌ഷോയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ‌ പുറത്തുവിട്ടത്. പ്രതിവർഷം 27 ശതമാനത്തിന്റെ കുറവാണ് മോർട്ടഗേജിൽ ഉണ്ടായത്. പുതിയ വേരിയബിൾ റേറ്റ് മോർട്ട്ഗേജുകളിൽ 43 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. നിലവിലിത് 103 മില്യൺ യൂറോയായി. പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് ജൂണിൽ 2.79 ശതമാനമായിരുന്നു. മെയ് മാസത്തെ അപേക്ഷിച്ച് 8 ബേസിസ് പോയിൻറ് കുറവാണ് ജൂണിൽ രേഖപ്പെടുത്തിയത്.

യൂറോ സോണിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിലെ മോർട്ട്ഗേജ് പലിശ നിരക്കുകളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് അയർലൻഡ്. ലാത്വിയ, ഗ്രീസ്, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളാണ് അയർലണ്ടിന്റെ മുന്നിലുള്ളത്‌. പുതിയ സ്ഥിര നിരക്കിലുള്ള മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 17 ബേസിസ് പോയിൻറ് കുറഞ്ഞു. നിലവിലിത് 3.20 ശതമാനമായി തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: