ഡബ്ലിനിൽ വംശീയ ആക്രമണം : ചൈനീസ് വംശജയെ തോട്ടിലേക്ക് തള്ളിയിട്ടു (വീഡിയോ)

വംശീയ അധിക്ഷേപം  സാമൂഹ്യ ജീവിതത്തിൻ്റെ നാളിതുവരെയുള്ള ചരിത്രത്തിൻ്റെ ഭാഗമാണ്. എന്നാൽ അത്തരം വികലമായ ചിന്തകൾ സമകാലീന അമേരിക്കയിൽ സംഭവിച്ച പോലെ ജീവന് തന്നെ ഭീഷണിയായാലോ ?? അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഡബ്ലിനിലും അരങ്ങേറിയത്.

വെള്ളിയാഴ്ച വൈകുന്നേരം  ഡബ്ലിനിലെ ആഷ്‌ടൗണിന് സമീപത്തു വച്ചാണ് സംഭവം നടന്നത്. ചൈനീസ് വംശജയായ Xuedan (Shelly) Xiong എന്ന സ്ത്രീയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്. പൊതു വഴിയിൽ കൂടി നടക്കുകയായിരുന്ന സിയോങിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.

കാസ്റ്റ്‌ലെക്നോക്കിനും ആഷ്‌ടൗണിനുമിടയിലുള്ള റോഡിലൂടെ നടക്കുകയായിരുന്നു യുവതി.  
ബൈക്കുകളിൽ പിന്തുടർന്ന് എത്തിയ കൗമാരക്കാരായ ഒരു കൂട്ടം യുവാക്കൾ വംശീയ ചുവയോടെ സംസാരിച്ചു.

‘കൊറോണ വൈറസ്‌’, ‘ചൈനീസ് നൂഡിൽസ്’ തുടങ്ങി നിരവധി വാക്കുകൾ വംശീയ അധിക്ഷേപം നടത്താൻ ഉപയോഗിച്ചുവെന്ന് സിയോങ് പറഞ്ഞു.
ഇതിനെതിരെ പ്രതികരിക്കാൻ ശ്രമിച്ച യുവതിയെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയും ചെയ്തു.

വെള്ളത്തിൽ മുങ്ങിപ്പോയ യുവതിയെ സംഭവ സ്ഥലത്തുണ്ടായിരുന്ന 3 പേർ ചേർന്നാണ് രക്ഷിച്ചത്.
യുവതി വെള്ളത്തിൽ വീഴുന്ന രംഗം വംശീയ അധിക്ഷേപം നടത്തിയ യുവാക്കൾ തന്നെ ക്യാമറയിൽ പകർത്തി. കുറ്റകൃത്യം ചെയ്യുക മാത്രമല്ല, അത് പകർത്തി ടിക്ടോക്കിൽ പ്രചരിപ്പിച്ച് ആനന്ദിക്കുകയും ചെയ്തു. കുറച്ചു സമയത്തിനു ശേഷം ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

സംഭവത്തിൽ ഗാർഡ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പ്രതികളെപറ്റിയുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പ്രതികളെ കണ്ടെത്തുക എന്നത് ദുസ്സഹമാകുമെന്നാണ് സൂചന.

സംഭവത്തെ തുടർന്ന് യുവതി Newstalk Breakfast റേഡിയോ ഷോയിൽ സംസാരിക്കുന്നു 

Share this news

Leave a Reply

%d bloggers like this: